സമനിലകുരുക്കില്‍ മഞ്ഞപ്പടയും; ബ്രസീല്‍-സ്വിറ്റ്‌സര്‍ലന്‍ഡ് (1-1) 

ലോകകപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് ഇയില്‍ ബ്രസീല്‍- സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരവും സമനിലയില്‍ അവസാനിച്ചു
സമനിലകുരുക്കില്‍ മഞ്ഞപ്പടയും; ബ്രസീല്‍-സ്വിറ്റ്‌സര്‍ലന്‍ഡ് (1-1) 

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: അര്‍ജന്റീനയ്ക്ക് പിന്നാലെ സമനിലയില്‍ കുരുങ്ങി ബ്രസീലും. ലോകകപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് ഇയില്‍ ബ്രസീല്‍- സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരവും സമനിലയില്‍ അവസാനിച്ചു. ആദ്യ പകുതിയില്‍ ഗോളവലകുലുക്കിയ ബ്രസീല്‍ വിജയം കൈപ്പിടിയിലാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആക്രമിച്ച് കളിച്ച സ്വിസ് താരങ്ങള്‍ രണ്ടാം പകുതിയില്‍ തിരിച്ചടിച്ചു. വിജയഗോളിനായി ഇരുടീമുകളും അറിഞ്ഞ്  പരിശ്രമിച്ചെങ്കിലും ലക്ഷ്യംകണ്ടില്ല. 

ബോക്‌സിന് തൊട്ടുമുന്നില്‍ ലഭിച്ച പന്ത് നിയന്ത്രിച്ചെടുത്ത കുടീഞ്ഞോയുടെ ബുള്ളറ്റ് ഷോട്ട് സ്വിസ് ഗോള്‍കീപ്പറിന്റെ പ്രതിരോധം തകര്‍ത്ത്  ഗോള്‍വലകുലുക്കി. ബ്രസീലിന്റെ  ആദ്യ ഗോള്‍ പിറന്നത് ഇങ്ങനെ. 20-ാം മിനിറ്റില്‍ പിറന്ന ഈ ഗോളിന് രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സ്വിസ് താരങ്ങള്‍ തിരിച്ചടിക്കുകയായിരുന്നു. അന്‍പതാം മിനിറ്റില്‍ സ്വിസ് താരം സ്യൂബറാണ് സ്വിറ്റ്‌സര്‍ലന്‍ഡിന് സമനില ഗോള്‍ സമ്മാനിച്ചത്. 

ബ്രസീല്‍ സൂപ്പര്‍ത്താരം നെയ്മര്‍ നിറംമങ്ങിയതും സ്വിസ് ഗോള്‍ക്കീപ്പര്‍ക്കുമുന്നില്‍ അവസാനിച്ച പലമുന്നേറ്റങ്ങളും രണ്ടാം ഗോള്‍ എന്ന  ലക്ഷ്യത്തിലേക്ക് ലോക രണ്ടാം നമ്പറുകാരെ എത്തിച്ചില്ല. മെസിയെ ഐസ്ലഡ് വരിഞ്ഞിട്ട പോലെ നെയ്മറെ തളയ്ക്കുകയായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിന്‍രെ തന്ത്രം.

ആദ്യ  അരമണിക്കൂറില്‍ കളംനിറഞ്ഞു കളിച്ച മഞ്ഞപ്പട വിജയം കൈപ്പിടിയിലാക്കുമെന്നു തോന്നിപ്പിച്ചെങ്കിലും ലീഡു നേടാനുള്ള ബ്രസീലിന്റെ എല്ലാ ശ്രമങ്ങളെയും സ്വിസ്പ്പട തന്ത്രപരമായി പ്രതിരോധിക്കുന്നതാണ് പിന്നീട് കണ്ടത്. ഇതോടെ സോച്ചി മറ്റൊരു സമനിലയ്ക്കൂകൂടി സാക്ഷിയാകുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com