ദക്ഷിണ കൊറിയക്കെതിരേ പെനാല്‍റ്റി  ഗോളില്‍ മെക്‌സിക്കോ മുന്നില്‍

ദക്ഷിണ കൊറിയക്കെതിരേ പെനാല്‍റ്റി  ഗോളില്‍ മെക്‌സിക്കോ മുന്നില്‍
ദക്ഷിണ കൊറിയക്കെതിരേ പെനാല്‍റ്റി  ഗോളില്‍ മെക്‌സിക്കോ മുന്നില്‍

മോസ്‌ക്കോ: ജയത്തോടെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഒരുങ്ങിയിറങ്ങിയ മെക്‌സിക്കോ ദക്ഷിണ കൊറിയക്കെതിരേ ഒരു ഗോളിന് മുന്നില്‍. 26ാം മിനുട്ടില്‍ ലഭിച്ച  പെനാല്‍റ്റി വലയിലെത്തിച്ചാണ് മെക്‌സിക്കോ അക്കൗണ്ട് തുറന്നത്. കിക്കെടുത്ത കാര്‍ലോസ് വേല ഒരു പഴുതും അനുവദിക്കാതെ പന്ത് വലയിലാക്കി. ആദ്യ മത്സരത്തില്‍ ലോക ചാംപ്യന്‍മാരായ ജര്‍മനിയെ അട്ടിമറിച്ച് വിജയിച്ച മെക്‌സിക്കോയ്ക്ക് ഈ മത്സരത്തിലും  വിജയം സ്വന്തമായാല്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com