ജര്‍മനിക്ക് ആദ്യ പ്രഹരം: സ്വീഡന്‍ ഒരു ഗോളിന് മുന്നില്‍; പരിക്കേറ്റ റൂഡി കളത്തിന് പുറത്ത്

ആദ്യമത്സരത്തില്‍ മെക്‌സിക്കോയോടേറ്റ തോല്‍വിയുടെ ഞെട്ടലോടെയെത്തിയ ജര്‍മനിക്ക് ആദ്യപ്രഹരം നല്‍കി സ്വീഡന്‍
 ജര്‍മനിക്ക് ആദ്യ പ്രഹരം: സ്വീഡന്‍ ഒരു ഗോളിന് മുന്നില്‍; പരിക്കേറ്റ റൂഡി കളത്തിന് പുറത്ത്

സോച്ചി: ആദ്യമത്സരത്തില്‍ മെക്‌സിക്കോയോടേറ്റ തോല്‍വിയുടെ ഞെട്ടലോടെയെത്തിയ ജര്‍മനിക്ക് ആദ്യപ്രഹരം നല്‍കി സ്വീഡന്‍. 32ാം മിനിറ്റില്‍ ടോയ് വോനിന്റെ ഗോളിലാണ് സ്വീഡന്‍ ലീഡ് നേടിയത്. ക്ലേസിന്റെ പാസില്‍ ജര്‍മന്‍ പ്രതിരോധ നിരയെ നിഷ്പ്രഭമാക്കി ടോയ്‌വോനന്റെ ലോബ് ഗോള്‍. 
ജര്‍മനിയുടെ ആക്രമണങ്ങള്‍ പ്രതിരോധിച്ചാണ് സ്വീഡന്‍ തുടങ്ങിയത്. എന്നാല്‍ പിന്നീട് ജര്‍മനിയെ പ്രതിരോധത്തിലാക്കി ആക്രമണം അഴിച്ചുവിടുകയായിരുന്നു. 

24-ാം മിനിറ്റില്‍ ജര്‍മന്‍ താരം സെബാസ്റ്റിയന്‍ റൂഡിക്ക് പരിക്കേറ്റു കളത്തിന് പുറത്തേക്ക് പോയി. പന്ത് നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നകതിനിടെ സ്വീഡിഷ് താരത്തിന്റെ ബൂട്ട് തട്ടി റൂഡിക്ക് മൂക്കിന് പരിക്കേല്‍ക്കുകയായിരുന്നു. ചോരയൊലുപ്പിച്ചു കിടന്ന റൂഡിയെ കളത്തിന് പുറത്തേക്ക് മാറ്റി. പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് സെബാസ്റ്റ്യന്‍ റൂഡിയെ പിന്‍വലിച്ചു.

പ്രതിരോധത്തിലെ ജര്‍മനിയുടെ ദൗര്‍ബല്യങ്ങള്‍ തുറന്നുകാട്ടി സ്വീഡന്‍ ആക്രമിക്കുന്നു. മാര്‍ക്കസ് ബര്‍ഗിന്റെ ഒറ്റയാന്‍ മുന്നേറ്റം പെനല്‍റ്റി സംശയിക്കാവുന്ന ഫൗളില്‍ അവസാനിച്ചു. ബോട്ടെങ്ങിനും ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയറിനും ഇടയില്‍ ഞെരുങ്ങി ബര്‍ഗിന്റെ ഓട്ടം പിഴയ്ക്കുന്നു. സ്വീഡിഷ് താരങ്ങള്‍ വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനത്തിന്റെ സഹായം ആവശ്യപ്പെട്ടെങ്കിലും റഫറി താല്‍പര്യം കാട്ടിയില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com