ജര്‍മനിക്ക് ലൈഫ്‌ലൈന്‍ നല്‍കി ടോണി ക്രൂസ്: സ്വീഡനെ പൂട്ടിയത് 2-1ന്

നിര്‍ണായക മത്സരത്തില്‍ പ്രതിരോധക്കോട്ട തീര്‍ത്ത സ്വീഡനെ പരാജപ്പെടുത്തി ജര്‍മനി.
ജര്‍മനിക്ക് ലൈഫ്‌ലൈന്‍ നല്‍കി ടോണി ക്രൂസ്: സ്വീഡനെ പൂട്ടിയത് 2-1ന്

സോച്ചി: നിര്‍ണായക മത്സരത്തില്‍ പ്രതിരോധക്കോട്ട തീര്‍ത്ത സ്വീഡനെ പരാജപ്പെടുത്തി ജര്‍മനി. ഒന്നാം പകുതിയില്‍ ഗോള്‍ നേടിയതിന് ശേഷം രണ്ടാംപകുതിയില്‍ പ്രതിരോധത്തിലൂന്നി കളിച്ച സ്വീഡനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ജര്‍മനി പരാജയപ്പെടുത്തിയത്. കളിയുടെ അധിക സമയത്ത്  91ാം മിനിറ്റില്‍ ടോണി ക്രൂസാണ് ലോകചാമ്പ്യന്‍മാരെ മാനക്കേടില്‍ നിന്ന് കരകയറ്റിയത്. 

രണ്ടാം മഞ്ഞക്കാര്‍ഡ് വാങ്ങി പ്രതിരോധനിര താരം ജെറോം ബോട്ടിങ് ചുവപ്പുകാര്‍ഡുമായി പുറത്തുപോയ മത്സരത്തില്‍ പത്തുപേരുമായാണ് ദര്‍മനി അവസാന പത്തുമിനിറ്റ് പോരടിച്ചത്. ജര്‍മനിയുടെ എല്ലാത്തരം ആക്രമണം പ്രതിരോധിക്കാന്‍ ശ്രമിച്ച സ്വീഡന്‍ വിജയ ഗോള്‍ നേടുന്നതിലല്ല രണ്ടാം പകുതിയില്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. എന്നാല്‍ അമിതമായ ആത്മവിശ്വാസം അവരെ പരാജയത്തിലേക്ക് തള്ളിവിടുകയായിരുന്നു. 

ഞെട്ടിക്കുന്ന ഗോളിലൂടെ ആദ്യപ്രഹരം നല്‍കിയ സ്വീഡന് ജര്‍മനി 52ാം മിനിറ്റില്‍ തിരിച്ചടി നല്‍കിയിരുന്നു.റൂയിസാണ് സമനില ഗോള്‍ നേടിയത്. മാരിയോ ഗോമസ് നല്‍കിയ പാസ് റൂയിസ് ലക്ഷ്യസ്ഥാനത്തെത്തിക്കുകയായിരുന്നു. 32ാം മിനിറ്റില്‍ ടോയ്‌വോനിന്റെ ഗോളിലാണ് സ്വീഡന്‍ ലീഡ് നേടിയത്. ക്ലേസിന്റെ പാസില്‍ ജര്‍മന്‍ പ്രതിരോധ നിരയെ നിഷ്പ്രഭമാക്കിയായിരുന്നു ടോയ്‌വോനിന്റെ ലോബ് ഗോള്‍. 

24-ാം മിനിറ്റില്‍ ജര്‍മന്‍ താരം സെബാസ്റ്റിയന്‍ റൂഡിക്ക് പരിക്കേറ്റു കളത്തിന് പുറത്തേക്ക് പോയി. പന്ത് നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നകതിനിടെ സ്വീഡിഷ് താരത്തിന്റെ ബൂട്ട് തട്ടി റൂഡിക്ക് മൂക്കിന് പരിക്കേല്‍ക്കുകയായിരുന്നു. ചോരയൊലുപ്പിച്ചു കിടന്ന റൂഡിയെ കളത്തിന് പുറത്തേക്ക് മാറ്റി. പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് സെബാസ്റ്റ്യന്‍ റൂഡിയെ പിന്‍വലിച്ചു.

കളിയുടെ ആദ്യമിനിറ്റുകളില്‍ പ്രതിരോധത്തിലെ ജര്‍മനിയുടെ ദൗര്‍ബല്യങ്ങള്‍ മുതലെടുത്ത സ്വീഡന്‍ ആക്രമിക്കുകയായിരുന്നു. മാര്‍ക്കസ് ബര്‍ഗിന്റെ ഒറ്റയാന്‍ മുന്നേറ്റം പെനല്‍റ്റി സംശയിക്കാവുന്ന ഫൗളില്‍ അവസാനിച്ചു. ബോട്ടെങ്ങിനും ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയറിനും ഇടയില്‍ ഞെരുങ്ങി ബര്‍ഗിന്റെ ഓട്ടം പിഴയ്ക്കുന്നു. സ്വീഡിഷ് താരങ്ങള്‍ വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനത്തിന്റെ സഹായം ആവശ്യപ്പെട്ടെങ്കിലും റഫറി താല്‍പര്യം കാട്ടിയില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com