മഹിജയെ വലിച്ചിഴയ്ക്കുന്നവര്‍ ഈച്ചരവാര്യരെ ഓര്‍ക്കുക; ഈ കണ്ണീരില്‍ നിങ്ങളും പൊള്ളും; പ്രതിഷേധക്കാറ്റില്‍ ഉലഞ്ഞ് സര്‍ക്കാര്‍ 

നിങ്ങളെല്ലാവരും കൂടി അവന്റെ അമ്മയെ തെരുവില്‍ ആക്രമിക്കുന്നു കൃഷ്ണദാസിനെ രക്ഷിക്കാന്‍. എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി രാജന്റെ ജഡം ഇനിയും കണ്ടെത്തിയിട്ടില്ല. രാജനും ജിഷ്ണുവും....ഈച്ചരവാര്യരും മഹിജയും
ഫോട്ടോ: കവിയൂര്‍ സന്തോഷ്‌
ഫോട്ടോ: കവിയൂര്‍ സന്തോഷ്‌

പാമ്പാടി നെഹ്രു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട്തിരുവനന്തപുരത്ത് ഡിജിപി ഓഫീസിന് മുന്നില്‍ നിരാഹാര സമരത്തിന് എത്തിയ  ജിഷ്ണുവിന്റെ മാതപിതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. റോഡില്‍ കിടന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെ വലിച്ചിഴച്ചാണ് പൊലീസ് വാനില്‍ കയറ്റിയത്. സംഭവത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധം അറിയിച്ചുകൊണ്ടിരിക്കുകയാണ്. ചിലരുടെ പ്രതികരണങ്ങള്‍: 

ബിആര്‍പി ഭാസ്‌കര്‍

The DGP choice of Pinarayi Vijayan has proved to be an unmitigated disaster

രവിവര്‍മ

സ്ത്രീ സുരക്ഷക്കും വില കുറയ്ക്കാനും ഊന്നല്‍ നല്കും: മുഖ്യമന്ത്രി , മേയ് 2016 ഇന്ന് ജിഷ്ണുവിന്റെ അമ്മ മഹിജയോടുള്ള പോലീസ്പ്രകടനം സ്ത്രീസുരക്ഷ പൂര്‍ണ്ണമാക്കി. മദ്യവ്യവസായം കയ്യാലപ്പുറത്തു വെച്ചിരുന്നു ശമ്പളവും പെന്‍ഷനും മുട്ടിച്ചു വൃത്തിയാക്കി .. പണമുണ്ടെങ്കിലല്ലേ വിലയുള്ളൂ 
ഉപദേശികള്‍ ഉണ്ടാക്കിയ ദന്തഗോപുരത്തില്‍ നിന്ന് ഇടക്കൊക്കെ ഒന്ന് പുറത്തിറങ്ങുന്നത് നന്നാവും. ഇങ്ങിനെ സ്വന്തം ഇക്കോചേംബറില്‍ വെറുതെ ഇരുന്നാല്‍ ബോറടിക്കില്ലേ മുഖ്യമന്ത്രീ


സി ആര്‍ പരമേശ്വരന്‍
തമ്മനം ഷാ-യെ കൊച്ചിന്‍ മേയറാക്കിയ പോലെ! ഇയാള്‍ക്ക് വൈദഗ്ദ്ധ്യമുള്ള ജോലി ചെയ്താല്‍ പോരെ?
 

സനീഷ് ഇളയടത്ത്

മനുഷ്യരുടെ പ്രശ്‌നങ്ങളെ എങ്ങനെ മനസ്സിലാക്കണമെന്ന്, പരിഹരിക്കണമെന്ന് നേരിയ ധാരണ പോലുമില്ലാത്ത സര്‍ക്കാരാണ്, ആഭ്യന്തരവകുപ്പും അതിന്റെ മന്ത്രിയുമാണ് നാട്ടിലുള്ളത് എന്ന് അത്ഭുതത്തോടെയും വിഷമത്തോടെയും മനസ്സിലാക്കുന്നു. ഇങ്ങനെയൊക്കെ യാന്ത്രികമായിപ്പോകുമോ ഒരു ഇടതുഭരണകൂടവും അതിനം നയിക്കുന്നവരും എന്ന് ആശ്ചര്യപ്പെടുന്നു.
ആ അമ്മ സമരത്തിലേക്ക് തീരുമാനിക്കപ്പെട്ടപ്പോള്‍ തന്നെ അക്കാര്യത്തില്‍ പരാജയപ്പെട്ടിരുന്നു സര്‍ക്കാര്‍. ഇപ്പോഴത്തേത് പരാജയത്തിനുമപ്പുറത്തെ എന്തോ ഒന്നാണ്.അധികവായനയ്ക്ക് 'നന്മയുടെ മഹാമാതൃക' എന്ന പേരില്‍ ദേശാഭിമാനി എഡിറ്റ് പേജില്‍ കോടിയേരി ബാലകൃഷ്ണന്‍ എഴുതിയ ലേഖനം വായിക്കാവുന്നതാണ്.
''അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി സമരം ചെയ്യുമ്പോള്‍ അതിനെ അടിച്ചമര്‍ത്താനുള്ള ഒരു ഉപകരണമായി പൊലീസിനെ ഉപയോഗിക്കില്ലെന്ന് ഇഎംഎസ് മന്ത്രിസഭ പ്രഖ്യാപിച്ചു. പൊലീസ് സ്‌റ്റേഷനില്‍ എത്തുന്ന സാധാരണക്കാര്‍ക്ക് ഇരിക്കാന്‍ ഒരു ബെഞ്ച് എല്ലാ സ്‌റ്റേഷനിലും ഇട്ട പരിഷ്‌കാരവും ഈ സര്‍ക്കാരിന്റേതായിരുന്നു.'' എന്നൊക്കെയുള്ള ആ ലേഖനം കോമ്രേഡ് പിണറായി വിജയനും വായിക്കാവുന്നതാണ്.

മനില സി മോഹന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍,
മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനെ ഓര്‍മയുണ്ടോ?
കേരളീയര്‍ ഓര്‍ക്കുന്നുണ്ട്.
രാജനെ ഓര്‍മയുണ്ടോ?
ജിഷ്ണു പ്രണോയിയെ ഓര്‍മയുണ്ടോ?
കേരളീയര്‍ ഓര്‍ക്കുന്നുണ്ട്.
രാജന്റെ അച്ഛന്‍ ഈച്ചരവാര്യരെ ഓര്‍മയുണ്ടോ?
കേരളീയര്‍ ഓര്‍ക്കുന്നുണ്ട്.
ജിഷ്ണുവിന്റെ അമ്മ മഹിജയെ താങ്കള്‍ കാണുന്നുണ്ടോ?
കേരളീയര്‍ കണ്ടുകൊണ്ടിരിക്കുകയാണ്.
അവര്‍ വിളിച്ചു പറയുന്നത്
ഞാന്‍ ജിഷ്ണുവിന്റെ അമ്മയാണ് എന്നാണ്.
 

ലാസര്‍ ഷൈന്‍
ജിഷ്ണുവിനെ കൊന്നതാണ്
എസ്എഫ്‌ഐ ഉണ്ടാക്കിയതിനാണ് കൊന്നത്.
സമരം ചെയ്തതിനാണ്,
പോരാടിയതിനാണ്,
കൊന്നതാണ്.
രക്തസാക്ഷിയാണ്.
എസ്എഫ്‌ഐയുടെ രക്തസാക്ഷിയാണ്
എസ്എഫ്‌ഐക്കാരനല്ല ജിഷ്ണു എന്നു പറയു. എസ്എഫ്‌ഐയുടെ അറിവോടയല്ല സമരം ചെയ്തതെന്നു പറയു.
നിങ്ങളെല്ലാവരും കൂടി അവന്റെ അമ്മയെ തെരുവില്‍ ആക്രമിക്കുന്നു കൃഷ്ണദാസിനെ രക്ഷിക്കാന്‍.
എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി രാജന്റെ ജഡം ഇനിയും കണ്ടെത്തിയിട്ടില്ല.
രാജനും ജിഷ്ണുവും....
ഈച്ചരവാര്യരും മഹിജയും....

കെജെ ജേകബ്
പോലീസിന്റെ ആത്മവീര്യം കൂട്ടുക എന്ന ഒറ്റ ഉദ്ദേശത്തോടെയാണ് കഴിഞ്ഞ വര്‍ഷം കേരളീയര്‍ വോട്ടുചെയ്തതെന്ന തെറ്റിധാരണ വേണ്ടെന്നു പോലീസ്‌വകുപ്പു കൈകാര്യം ചെയ്യുന്ന മന്ത്രിയെ സി പി എം നേതൃത്വം ഓര്‍മ്മിപ്പിക്കണം.

അബ്ദുള്‍ റഷീദ്
പിണറായി വിജയന്‍, ഈ ധാര്‍ഷ്ട്യത്തിനും അഹന്തയ്ക്കും മനുഷ്യത്വമില്ലായ്മയ്ക്കും നിങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ ഉത്തരം പറയേണ്ടി വരും...

വരുണ്‍ രമേഷ് 
ആ കണ്ണീരില്‍ നിങ്ങള്‍ പൊള്ളും, ഉറപ്പാണ് !
#കാടത്തം

കെഎ ഷാജി 
പിന്‍ഗാമിയുടെ മികവ് കണ്ട് കെ കരുണാകരന്റെ അസ്ഥിമാടം ഇപ്പോള്‍ സ്പന്ദിക്കുന്നുണ്ടാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com