ആശുപത്രിയിലും നിരാഹാരം തുടര്‍ന്ന മഹിജ;പ്രതിപക്ഷ ഹര്‍ത്താല്‍ ആരംഭിച്ചു

സംഭവത്തെ തുടര്‍ന്ന് സമൂഹത്തില്‍ നിന്നുയരുന്നത് ശക്തമായ പ്രതിഷേധമാണ്
ആശുപത്രിയിലും നിരാഹാരം തുടര്‍ന്ന മഹിജ;പ്രതിപക്ഷ ഹര്‍ത്താല്‍ ആരംഭിച്ചു

തിരുവനന്തപുരം:പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണത്തിന് പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിജിപി ഓഫീസിന് മുന്നില്‍ സമരത്തിനെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജ ഉള്‍പ്പെടെയുള്ളവരെ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. യുഡിഎഫും ബിജെപിയുമാണ് ഹര്‍ത്താല്‍ നടത്തുന്നത്. ഉപതെരഞ്ഞെടുപ്പ നടക്കുന്നതിനാല്‍ മലപ്പുറത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴുവാക്കിയിട്ടുണ്ട്. 11മണിയോടെ ബിജെപി സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തും.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തുടരുന്ന ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും നിരാഹാര സമരം തുടരുകയാണ്. അമ്മയെ മര്‍ദ്ദിച്ചതില്‍ വിഷമമുണ്ടെന്നും ജിഷ്ണുവിന് നീതി കിട്ടിയില്ലെങ്കില്‍ താനും ഡിജിപി ഓഫീസിന് മുന്നില്‍ സമരവുമായി എത്തുമെന്നും ജിഷ്ണുവിന്റെ അനുജത്തി വൈഷ്ണ പറഞ്ഞു. 

സംഭവത്തെ തുടര്‍ന്ന് സമൂഹത്തില്‍ നിന്നുയരുന്നത് ശക്തമായ പ്രതിഷേധമാണ്. ഇന്നലെ ജിഷ്ണുനിന്റെ നാട്ടുകാരും പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തിയിരുന്നു.

ഇന്നലെ 11മണിയോടെയാണ് ഡിജിപി ഓഫീസിന് മുന്നില്‍ നിന്നും മഹിജയേയും സംഘത്തേയും പൊലീസ് വലിച്ചിഴച്ച് മാറ്റിയത്. ഇന്നസെ തന്നെ ഡിജിപി ലോക്മാഥ് ബഹ്‌റ ആശുപത്രിയിലെത്തി മഹിജയെ കണ്ടിരുന്നു. എന്നാല്‍ ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരേയും മഹിജയെ  കാണാന്‍ കൂട്ടാക്കിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com