മാതാപിതാക്കളെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചെന്ന് കേഡല്‍

ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ ശേഷം കൊലപ്പെടുത്താനായിരുന്നു ശ്രമം -   ശര്‍ദ്ദിലും വയറിളക്കവും പോലുള്ള ബുദ്ധിമുട്ടുകള്‍ മാത്രമാണ് ഉണ്ടായത്. ഭക്ഷ്യവിഷബാധയാണെന്ന് കരുതി കുടുംബം ചികിത്സ തേടി
മാതാപിതാക്കളെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചെന്ന് കേഡല്‍

തിരുവനന്തപുരം:  നന്തന്‍കോട് കൂട്ടക്കൊല കേസില്‍ കൊലപാതകം നടത്താന്‍ മുന്‍പും ശ്രമം നടത്തിയതായി പ്രതി പൊലീസിന് മൊഴി നല്‍കി. കുടുംബാംഗങ്ങളെ വെട്ടിനുറുക്കുന്നതിന് മുന്‍പായി വിഷം കൊടുത്ത് കൊല്ലാനായിരുന്നു ശ്രമമെന്നും കേഡല്‍ പൊലീസിനോട് പറഞ്ഞു. ഇക്കാര്യം പിന്നീട് പൊലീസ് സ്ഥിരികരിച്ചു.

ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ ശേഷം കൊലപ്പെടുത്താനായിരുന്നു കേഡല്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍ ശര്‍ദ്ദിലും വയറിളക്കവും പോലുള്ള ബുദ്ധിമുട്ടുകള്‍ മാത്രമാണ് ഉണ്ടായത്. ഭക്ഷ്യവിഷബാധയാണെന്ന് കരുതി കുടുംബം ചികിത്സ തേടിയതായും കേഡല്‍ വ്യക്തമാക്കി.

വിഷം വാങ്ങിയത് തിരുവനന്തപുരം ചെട്ടിക്കുളങ്ങരയിലെ കൃഷി കേന്ദ്രത്തില്‍ നിന്നായിരുന്നു. എലിവിഷവും കീടനാശിനിയുമാണ് ഇവിടെ നിന്ന് വാങ്ങിയതെന്ന് നേരത്തെ കേഡല്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. പൊലീസ് കേഡലിനെ ഇവിടെയെത്തിച്ച് തെളിവെടുത്തപ്പോള്‍ കൃഷികേന്ദ്രയിലെ ജീവനക്കാരി ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 

ഇനി കേഡലിനെ ചൈന്നയിലെത്തിച്ച് തെളിവെടുക്കും. ഇതിനായി നാളെ ചെന്നൈയിലേക്ക് തിരിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. കൊലയ്ക്ക് ശേഷം പ്രതി ചെന്നൈയിലെ ഹോട്ടലിലാണ് ഒളിവില്‍ താമസിച്ചത്. ചെന്നൈയിലെ തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും

കഴിഞ്ഞ  ഞായറാഴ്ചയാണ് കേഡലിന്റെ രക്ഷിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും ദാരുണമായി കൊല്ലപ്പെട്ട രീതിയില്‍ കണ്ടെത്തിയത്. മൂന്ന് പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ രീതിയിലും ഒരാളുടെത് കിടക്കയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു  കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com