സ്പിരിറ്റ് ഇന്‍ ജീസസുമായി മുഖ്യമന്ത്രിക്കെന്ത് ബന്ധമെന്ന് കുമ്മനം

ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ചപ്പോഴും, തിരുകേശത്തെ ബോഡി വേസ്റ്റ് എന്ന് വിളിച്ചപ്പോഴും ഉണ്ടാകാത്ത മതസ്‌നേഹമാണ് പിണറായിക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് കുമ്മനം
സ്പിരിറ്റ് ഇന്‍ ജീസസുമായി മുഖ്യമന്ത്രിക്കെന്ത് ബന്ധമെന്ന് കുമ്മനം

ന്യൂഡല്‍ഹി: മുന്നാറില്‍ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് പൊളിച്ചതിനെതിരെ നിലപാടെടുത്ത മുഖ്യമന്ത്രിക്ക് നേരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കുരിശ് സ്ഥാപിച്ച സ്പിരിറ്റ് ഇന്‍ ജീസസ് പള്ളിയുമായി മുഖ്യമന്ത്രിക്കുള്ള ബന്ധമെന്തെന്ന് വ്യക്തമാക്കണമെന്ന് കുമ്മനം പറഞ്ഞു.

മുഖ്യമന്ത്രി എന്ന നിലയില്‍ കയ്യേറ്റക്കാരുടെ താത്പര്യങ്ങള്‍ പിണറായി വിജയന്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് ഉത്കണ്ഠാജനകമാണ്. ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ചപ്പോഴും, തിരുകേശത്തെ ബോഡി വേസ്റ്റ് എന്ന് വിളിച്ചപ്പോഴും ഉണ്ടാകാത്ത മതസ്‌നേഹമാണ് പിണറായിക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് കുമ്മനം പറഞ്ഞു. 

കയ്യേറ്റത്തെ കയ്യേറ്റമായാണ് കാണേണ്ടത്. അല്ലാതെ മതപരമായ കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടരുത്. മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കുമ്മനം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com