സൗമ്യ വധക്കേസില്‍ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചു;വിധി ഇന്ന് വൈകുന്നേരമോ നാളെയോ പ്രസിദ്ധീകരിക്കും 

ചീഫ് ജസ്റ്റീസ് ജെഎസ് കെഹാറിന്റെ നേതൃത്വത്തിലുള്ളആറംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്
സൗമ്യ വധക്കേസില്‍ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചു;വിധി ഇന്ന് വൈകുന്നേരമോ നാളെയോ പ്രസിദ്ധീകരിക്കും 

ന്യൂഡല്‍ഹി:സൗമ്യ വധക്കേസില്‍ സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചു. വിധി വൊകുന്നേരമോ മാളെയോ പ്രസിദ്ധീകരിക്കും. ചീഫ് ജസ്റ്റീസ് ജെഎസ് കെഹാറിന്റെ നേതൃത്വത്തിലുള്ളആറംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്. 

കഴിഞ്ഞ ഡിസംബറിലാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയത്. കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച സുപ്രീം കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയത്. വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയും നല്‍കിയ പുനപരിശോധനാ ഹര്‍ജികള്‍ നവംബര്‍ 11ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com