മൂന്നാര്‍: പെമ്പിള ഒരുമൈ സമരക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ച് വീണ്ടും സമരപ്പന്തലില്‍ എത്തി. സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനം. ഇന്ന് ഉച്ചയ്ക്കാണ് നിരാഹാരത്തിലിരുന്ന സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തത്.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് പൊലീസ് എത്തി സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കിയത്. വൈദ്യസഹായം സ്വീകരിക്കാനുള്ള ആവശ്യം നിരാകരിച്ച ഇവരെ പൊലീസ് ബലം പ്രയോഗിച്ച് ആംബുലന്‍സില്‍ കയറ്റുകയായിരുന്നു.
മന്ത്രി എം.എം. മണിയുടെ അപഹാസ്യമായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് പെമ്പിളൈ ഒരുമയുടെ നേതൃത്വത്തില്‍ സമരം നടത്തി വരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ