ആര്‍ത്തവ ദിനം അവധി ദിനമാക്കി സ്വകാര്യ സ്‌കൂളുകളും

ആര്‍ത്തവത്തിന് അവധി നല്‍കുന്ന തീരുമാനം വനിതാ അധ്യാപകര്‍ക്ക് വലിയ ആശ്വാസമാകുമെന്നും രാമദാസ് കൂട്ടിച്ചേര്‍ത്തു.
ആര്‍ത്തവ ദിനം അവധി ദിനമാക്കി സ്വകാര്യ സ്‌കൂളുകളും

കോഴിക്കോട്: മാതൃഭൂമിക്ക് പിന്നാലെ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ ദിനങ്ങളില്‍ അവധി നല്‍കാനൊരുങ്ങി സ്വകാര്യ സ്‌കൂളുകളും. ഓള്‍ കേരള സെല്‍ഫ് ഫിനാന്‍സിങ് സ്‌കൂള്‍സ് ഫെഡറേഷനാണ് ഈ തീരുമാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. കോഴിക്കോട് നടന്ന യോഗത്തിനു ശേഷം ഫെഡറേഷന്‍ പ്രസിഡന്റ് രാമദാസ് കതിരൂര്‍ ഇക്കാര്യം അറിയിക്കുകയായിരുന്നു.

കേരളത്തിലെ 1200ഓളം സ്‌കൂളുകളിലാണ് പുതിയ തീരുമാനം നിലവില്‍ വരുന്നത്. ഓഗസ്റ്റ് ഒന്ന് മുതല്‍ ഇത് നടപ്പിലാക്കുമെന്നും രാമദാസ് അറിയിച്ചു. ഏകദേശം ഒരു ലക്ഷത്തോളം ആളുകള്‍ കേരളത്തിലെ സ്വാര്യ സ്‌കൂളികളില്‍ അധ്യാപകരായി ജോലി നോക്കുന്നുണ്ട്. ഇതില്‍ 90 ശതമാനവും സ്ത്രീകളാണ്. ആര്‍ത്തവത്തിന് അവധി നല്‍കുന്ന തീരുമാനം വനിതാ അധ്യാപകര്‍ക്ക് വലിയ ആശ്വാസമാകുമെന്നും രാമദാസ് കൂട്ടിച്ചേര്‍ത്തു.

കൂടാതെ യോഗ്യതയുള്ള ഭിന്നലിംഗക്കാരെ അധ്യാപകരായി നിയമിക്കാനും ഓള്‍ കേരള സെല്‍ഫ് ഫിനാന്‍സിങ് സ്‌കൂള്‍സ് ഫെഡറേഷന്റെ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഭിന്നലിംഗക്കാരുടെ സാമൂഹിക ഉന്നമനമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ഫെഡറേഷന്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com