തിരുവനന്തപുരം: വീടിനുള്ളില്‍ നിന്നും വൃദ്ധയുടെ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം ചെങ്കോട്ടുകോണത്താണ് സംഭവം.
ഇടത്തറ പാപ്പാല ലീലാ സദനത്തില്‍ ലീലാമ്മ(63)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം മദ്യപിച്ച് ബോധരഹിതനായി കിടക്കുകയായിരുന്നു ഇവരുടെ മകന്‍ തുളസീധരന്‍. ഇയാളെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകീട്ട് 4.30ടെയാണ് മൃതദേഹം കണ്ടെത്തിയത്. ചായക്കടയിലെ ജീവനക്കാരനാണ് തുളസീധരന്‍. രണ്ട് ദിവസമായി തുളസീധരന്‍ കടയില്‍ പോകാതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ തിരക്കി വന്നപ്പോഴാണ് സംഭവം അറിയുന്നത്. ലീലാമ്മയെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചു പോയിരുന്നു. ഇതിന് ശേഷം മകന്‍ തുളസീധരനൊപ്പമായിരുന്നു അവരുടെ താമസം.
ലീലാമ്മ പനി ബാധിച്ച് കിടപ്പിലായിരുന്നു എന്നും, രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഇവരെ പുറത്ത് കണ്ടിരുന്നതായും അയല്‍വാസികള്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ