തിരുവനന്തപുരം: ശ്രീകാര്യത്ത് വെട്ടേറ്റ് മരിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ വീട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്ദര്‍ശിച്ചതായി സൂചന. ഗണ്‍മാന്‍ മാത്രമായിട്ടാണ് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി സ്ഥലത്തെത്തിയത്.
മന്ത്രി മടങ്ങിയതിന് ശേഷം വളരെ വൈകി മാത്രമാണ് പൊലീസ് ഇക്കാര്യമറിഞ്ഞത്. ഇവിടെ സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സിപിഎം നേതാക്കള്‍ സ്ഥലം സന്ദര്‍ശിക്കുന്നതിനെ രഹസ്യാന്വേഷണ വിഭാഗം എതിര്‍ത്തിരുന്നു. ഈ എതിര്‍പ്പ് അവഗണിച്ചാണ് മന്ത്രിയെത്തിയത്.
അരമണിക്കൂറോളം മന്ത്രി രാജേഷിന്റെ വീട്ടില്‍ ചെലവഴിച്ചു. രാജേഷിന്റെ ഭാര്യയോടും, അച്ഛനോടും സംസാരിച്ച കടകംപള്ളി സുരേന്ദ്രന്‍, ഇപ്പോഴത്തെ വിവാദങ്ങളെല്ലാം കെട്ടടങ്ങിയതിന് ശേഷം വീണ്ടും എത്താമെന്നും, വേണ്ട കാര്യങ്ങള്‍ അപ്പോള്‍ ആലോചിക്കാമെന്നും അറിയിച്ചതായാണ് സൂചന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ