തിരുവനന്തപുരം: കയ്യേറ്റം ആര് നടത്തിയാലും ഒഴിപ്പിക്കുമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍. തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളെ സംബന്ധിച്ചും, അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിനെ കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളിലുമാണ് റവന്യു മന്ത്രിയുടെ പ്രതികരണം.
തോമസ് ചാണ്ടി ഭൂമി കയ്യേറിയെന്ന് തെളിഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്ന് റവന്യു മന്ത്രി വ്യക്തമാക്കി. രണ്ട് പേര്‍ക്കെതിരെയും ഉയര്‍ന്ന ആരോപണങ്ങളിലും
ഭൂമി കയ്യേറിയിട്ടുണ്ടോ ഇല്ലയോ എന്ന് ഇപ്പോള്‍ പറയാനാകില്ല.
സര്‍ക്കാരിന് ഇത് സംബന്ധിച്ച മുന്‍ വിധികള്‍ ഇല്ല. ഭൂമി കയ്യേറ്റ ആരോപണവുമായി ബന്ധപ്പെട്ട് കളക്ടര്‍മാരില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പ്രാഥമി റിപ്പോര്‍ട്ട് നേരത്തെ കിട്ടിയിരുന്നതായും, വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് ഇപ്പോള്‍ കളക്ടര്‍മാരോട് നിര്‍ദേശിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ, കോഴിക്കോട് കളക്ടര്‍മാരോടാണ് റവന്യു മന്ത്രി റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ