ബി നിലവറ തുറക്കുമോ? ചര്‍ച്ച ചെയ്യാന്‍ ഗോപാല്‍ സുബ്രഹ്മണ്യം നാളെ തിരുവനന്തപുരത്ത് 

രാജകുടുംബാംഗങ്ങള്‍,ക്ഷേത്രം തന്ത്രി, ഭക്തജനങ്ങളുടെ പ്രതിനിധികള്‍ എന്നിവരുമായും ചര്‍ച്ചനടത്തും
ബി നിലവറ തുറക്കുമോ? ചര്‍ച്ച ചെയ്യാന്‍ ഗോപാല്‍ സുബ്രഹ്മണ്യം നാളെ തിരുവനന്തപുരത്ത് 

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം നാളെ തലസ്ഥാനനത്തെത്തും. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരത്ത് എത്തുന്ന ഗോപാല്‍ സുഹ്രഹ്മണ്യം രാജകുടുംബാംഗങ്ങള്‍,ക്ഷേത്രം തന്ത്രി, ഭക്തജനങ്ങളുടെ പ്രതിനിധികള്‍ എന്നിവരുമായും ചര്‍ച്ചനടത്തും.

 കോടതി നിയമിച്ച വിദഗ്ദര്‍ നടത്തുന്ന ശ്രീപത്മനാഭസ്വാമി വിഗ്രഹ പരിശോധനയും അദ്ദേഹം നിരീക്ഷിക്കും.  ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കേണ്ടതാണെന്ന നിരീക്ഷണം നേരത്തെ സുപ്രീംകോടതി നടത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തലാണ് ബി നിലവിറ തുറക്കുന്ന കാര്യങ്ങള്‍ വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്താന്‍ അമിക്കസ്‌ക്യൂറി എത്തുന്നത്. 

ഗോപാല്‍ സുബ്രഹ്മണ്യം ക്ഷേത്രം തന്ത്രിയുമായി ആയിരിക്കും ആദ്യം കൂടിക്കാഴ്ച നടത്തുക.ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആചാര അനുഷ്ടാനങ്ങള്‍ക്കോ വിഗ്രഹ പ്രതിഷ്ഠയ്‌ക്കോ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമോ എന്ന കാര്യമാണ് തന്ത്രിയുമായി ചര്‍ച്ചചെയ്യുക.അതിനേ ശേഷം   കവടിയാര്‍ കൊട്ടാരത്തിലെത്തി രാജകുടുംബാങ്ങളുമായി ചര്‍ച്ച നടത്തും. ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നത് ഉചിതമാവില്ലെന്നാണ് രാജകുടുംബത്തിന്റെ വാദം.നേരത്തെ ബി നിലവറ തുറന്നിട്ടുണ്ടെന്ന വാദങ്ങളും രേഖകളും ഗോപാല്‍ സുബ്രഹ്മണ്യം പരിശോധിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com