ഷെഫിന്‍ ജഹാന് നേരത്തെ തന്നെ ഐഎസ് ബന്ധം; വിവാഹത്തെക്കുറിച്ചുള്ള വാദം വസ്തുതാവിരുദ്ധമെന്നും എന്‍ഐഎ

വിവാഹം നടന്ന തിയതിക്കു ശേഷമാണ് നിക്കാഹ് നാമയില്‍ ഇരുവരും പരസ്പരം പ്രൊഫൈലുകള്‍ സന്ദര്‍ശിച്ചിട്ടുള്ളതന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്
ഷെഫിന്‍ ജഹാന് നേരത്തെ തന്നെ ഐഎസ് ബന്ധം; വിവാഹത്തെക്കുറിച്ചുള്ള വാദം വസ്തുതാവിരുദ്ധമെന്നും എന്‍ഐഎ

ന്യൂഡല്‍ഹി: മതംമാറി വിവാഹം കഴിച്ചതിനെത്തുടര്‍ന്ന് വിവാദത്തിലായ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന് നേരത്തെതന്നെ ഐഎസുമായി ബന്ധമുണ്ടായിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഐഎസുമായി ബന്ധപ്പെട്ട കേസുകളില്‍ കുറ്റം ചുമത്തപ്പെട്ട മന്‍സീദ്, പി സഫ്വാന്‍ എന്നിവരുമായി പോപ്പുര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അംഗമായ ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ ഷെഫിന്‍ ജഹാന്‍  ബന്ധപ്പെട്ടിരുന്നതായാണ് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.


ഭീകവാദക്കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തവരാണ് മന്‍സീദ്, സഫ്വാന്‍ എന്നിവര്‍. ഇവരുമായി ഷെഫിന്‍ ജഹാന്‍ ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നാണ് എന്‍ഐഎ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. മന്‍സീദും എസ്ഡിപിഐ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഷെഫിന്‍ ജഹാന്റെയും ഹാദിയയുടെയും വിവാഹം നടത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. 2016 ഡിസംബറിലാണ് ഷെഫിന്‍ ജഹാനും ഹാദിയയും വിവാഹിതരായത്. ഹാദിയയെ കാണാതായതുമായി ബന്ധപ്പെട്ട കേസ് നിലവിലിക്കെ തിടുക്കപ്പെട്ടു നടത്തിയ വിവാഹം നിയമാനുസൃതമല്ലെന്നു കണ്ട് ഹൈക്കോടതി അസാധുവാക്കുകയായിരുന്നു. ഇതിനെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയാണ് ഇപ്പോള്‍ സുപ്രിം കോടതിയുടെ പരിഗണനയിലുള്ളത്. ഈ ഹര്‍ജി പരിഗണിക്കുന്നതനിടെ സുപ്രിം കോടതി നിര്‍ദേശിച്ചത് അനുസരിച്ചാണ് ഈ കേസില്‍ എന്‍ഐഎ അന്വേഷണം നടത്തുന്നത്.

എസ്ഡിപിഐ സംഘടനാ പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൊന്നായ തണലിലൂടെ ഷെഫിന്‍ ജഹാന്‍ മന്‍സീദും സഫ്വാനുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് എന്‍ഐഎയുണ്ടെ കണ്ടെത്തല്‍. നിക്കാഹ്‌നാമ എന്ന സൈറ്റ് വഴിയാണ് വിവാഹം നടത്തിയെതന്ന ഷെഫിന്‍ ജഹാന്റെയും ഹാദിയയുടെയും വാദവും എന്‍ഐഎ റിപ്പോര്‍ട്ടില്‍ ഖണ്ഡിച്ചിട്ടുണ്ട്. വിവാഹം നടന്ന തിയതിക്കു ശേഷമാണ് നിക്കാഹ് നാമയില്‍ ഇരുവരും പരസ്പരം പ്രൊഫൈലുകള്‍ സന്ദര്‍ശിച്ചിട്ടുള്ളതന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഹാദിയയുടെ പ്രൊഫൈല്‍ സന്ദര്‍ശിച്ച മറ്റുള്ളവര്‍ക്ക് ഷെഫിന്‍ ജഹാനുമായി ബന്ധമൊന്നുമില്ലെന്നു വ്യക്തമായിട്ടുണ്ട്. കോടതി രക്ഷകര്‍ത്താവായി നിയോഗിച്ച സൈനബയാണ് ഹാദിയയുടെ പേര് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത്. പണം നല്‍കിയുള്ള സര്‍വീസ് അല്ലാത്തതിനാല്‍ പ്രാഥമിക വിവരങ്ങള്‍ മാത്രമേ സൈറ്റില്‍ നിന്നു ലഭിക്കൂവെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com