ഈ ചിത്രങ്ങള്‍ പറയും എല്ലാം; പിണറായിക്കു കൈയടിയുമായി സോഷ്യല്‍ മീഡിയ

കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ നാവിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്ന ചിത്രവുമായി താരതമ്യപ്പെടുത്തിയാണ് പിണറായിയുടെ ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്
ഈ ചിത്രങ്ങള്‍ പറയും എല്ലാം; പിണറായിക്കു കൈയടിയുമായി സോഷ്യല്‍ മീഡിയ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ നാവിക സേനാ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നു. തമിഴ്‌നാട് മന്ത്രിമാര്‍ക്കൊപ്പം കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ നാവിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്ന ചിത്രവുമായി താരതമ്യപ്പെടുത്തിയാണ് പിണറായിയുടെ ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. 

പിണറായി വിജയന്‍ നാവിക സേനാ ഉദ്യോഗസ്ഥരുമായി ഒരു മേശയ്ക്കു ചുറ്റുമിരുന്നു സംസാരിക്കുമ്പോള്‍ തമിഴ്‌നാട് മന്ത്രിമാര്‍ക്കൊപ്പമിരിക്കുന്ന നിര്‍മലാ സീതാരാമനോട് നിന്നുകൊണ്ടാണ് ഉദ്യോഗസ്ഥര്‍ സംസാരിക്കുന്നത്. യൂണിഫോമിലുള്ള ഉദ്യോഗസ്ഥരോട് എങ്ങനെ പെരുമാറണം എന്ന് ഈ ചിത്രങ്ങള്‍ തന്നെ പറയുന്നുണ്ട് എന്ന അടിക്കുറിപ്പോടെയാണ് മൂന്നുചിത്രങ്ങള്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. 

മുന്‍ ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തതോടെ വ്യാപകമായ ചര്‍ച്ചയാണ് ഉണ്ടായത്. രാഷ്ട്രീയ നേതാക്കളുടെ സ്വഭാവം അവര്‍ ഉദ്യോഗസ്ഥരോടു പെരുമാറുന്ന തീതിയില്‍ തന്നെയുണ്ടെന്ന കമന്റോടെയാണ് സഞ്ജീവ് ഭട്ട് ചിത്രം ഫെയ്‌സബുക്കില്‍ ഷെയര്‍ ചെയ്തത്. രാഷ്ട്രീയ നേതൃത്വം ഉദ്യോഗസ്ഥരോട് എങ്ങനെ പെരുമാറണം എന്നതിന്റെ പ്രകടമായ ഉദാഹരണമാണ് ഇതെന്ന് പോസ്റ്റില്‍ കമന്റ് ചെയ്ത ഒട്ടേറെപ്പേര്‍ അഭിപ്രായപ്പെട്ടു. പിണറായിയെ പുകഴ്ത്തിയുള്ള കമന്റുകള്‍ക്കു മറുപടിയുമായി ബിജെപി അനുഭാവികള്‍ എത്തിയതോടെ ചൂടുപിടിച്ച ചര്‍ച്ചയാണ് ഈ വോളില്‍ നടക്കുന്നത്. 

ഓഖി ദുരന്തം കൈകാര്യം ചെയ്തതില്‍ വീഴ്ച വന്നെന്ന് ആരോപിച്ച് പിണറായി വിജയനെതിരെ ഒരു വിഭാഗം വിമര്‍ശനം ഉയര്‍ത്തുമ്പോള്‍ തന്നെയാണ് ഉദ്യോഗസ്ഥരുമായി പിണറായി ചര്‍ച്ച നടത്തുന്നതിന്റെ ചിത്രം സമൂഹമാധ്യമങ്ങള്‍ എറ്റെടുക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com