രാജ്യാന്തരചലചിത്രമേളയിലും അവര്‍ തട്ടമിട്ട് ആടിപ്പാടി

രാജ്യാന്തരചലചിത്രമേളയിലും അവര്‍ തട്ടമിട്ട് ആടിപ്പാടി

മലപ്പുറത്തെ മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ ഫ്‌ലാഷ് മോബുമായി എസ്എഫ്‌ഐ

തിരുവനന്തപുരം: മലപ്പുറത്തെ മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ ഫ്‌ലാഷ് മോബുമായി എസ്എഫ്‌ഐ. ടാഗോര്‍ തീയേറ്ററിലായിരുന്നു എസ്എഫ്‌ഐ ആണ് പ്രതിഷേധ ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചത്. തട്ടം ധരിച്ചായിരുന്നു പെണ്‍കുട്ടികള്‍ ഫഌഷ് മോബില്‍ ചുവടുവെച്ചത്. 

മലപ്പുറം ജില്ലാ മെഡിക്കല്‍ വിഭാഗത്തിന്റെ എയിഡ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായി ഡിസംബര്‍ ഒന്നിനായിരുന്നു മലപ്പുറത്ത് 'എന്റമ്മെടെ ജിമിക്കി കമ്മല്‍' എന്ന ഗാനത്തിന് മൂന്ന് പെണ്‍കുട്ടികള്‍ ചുവടു വച്ചത്. ഇത് വന്‍ വിവാദമായിരുന്നു. 

ശിരോവസ്ത്രം ധരിച്ച് ഫ്‌ലാഷ് മോബ് അവതരിപ്പിച്ച സംഭവത്തെ ചൊല്ലിയായിരുന്നു സമൂഹമാധ്യമങ്ങളില്‍ വിവാദം കനത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com