കേന്ദ്രസര്‍ക്കാര്‍  ഏറ്റവും വലിയ ശത്രുവായി കാണുന്നത് സിപിഎമ്മിനെ: പിണറായി വിജയന്‍

അവരുടെ കണ്ണില്‍ കോണ്‍ഗ്രസ് എന്നത് കൈകാര്യം ചെയ്യാന്‍ കഴിയുന്ന പാര്‍ട്ടിയാണെന്നും രണ്ടുകൂട്ടര്‍ക്കും ഒരേ വര്‍ഗ താത്പര്യമാണുള്ളതെന്നും പിണറായി
കേന്ദ്രസര്‍ക്കാര്‍  ഏറ്റവും വലിയ ശത്രുവായി കാണുന്നത് സിപിഎമ്മിനെ: പിണറായി വിജയന്‍

കണ്ണൂര്‍: സംഘപരിവാര്‍ നേതൃത്വം കൊടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഏറ്റവും വലിയ ശത്രുവായി കാണുന്നത് സിപിഎമ്മിനെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തിന്റെ എഴുപത്തെട്ടാം വാര്‍ഷിക സമ്മേളനത്തിന്റെ സമാപനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അവരുടെ കണ്ണില്‍ കോണ്‍ഗ്രസ് എന്നത് കൈകാര്യം ചെയ്യാന്‍ കഴിയുന്ന പാര്‍ട്ടിയാണെന്നും രണ്ടുകൂട്ടര്‍ക്കും ഒരേ വര്‍ഗ താത്പര്യമാണുള്ളതെന്നും പിണറായി വ്യക്തമാക്കി.

ഒരു ക്യാന്‍വാസിനകത്താണ് രണ്ടുപാര്‍ട്ടിയും ഉള്ളത്. ഇതില്‍ നിന്നും വ്യത്യസ്തമായ നിലയിലാണ് സിപിഎം നിലകൊള്ളുന്നത്. ബ്രിട്ടീഷുകാരുടെ രീതി തുടര്‍ന്ന് വന്നിരുന്ന പൊലീസ് സംവിധാനമായിരുന്നു മുന്‍കാലങ്ങളിലുണ്ടായിരുന്നതെന്നും ഇഎംഎസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴുണ്ടാക്കിയ പൊലീസ് നയമായിരുന്നു പൊലീസ് സംവിധാനത്തെ തീര്‍ത്തും മാറ്റിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തൊഴിലാളി സമരത്തില്‍ പൊലീസ് ഇടപെടേണ്ടതില്ല, എന്നതടക്കമുള്ള തീരുമാനം അന്ന് സര്‍ക്കാര്‍ എടുത്തു. കേരളത്തിന്റ മുഖച്ഛായ മാറാന്‍ ഇടയാക്കിയ ഏറ്റവും സുപ്രധാനമായ സംഭവമായിരുന്നു 1957 ലെ ഭൂപരിഷ്‌കരണ നിയമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com