സംസ്ഥാനത്ത് ഇനി കുഴല്‍ക്കിണര്‍ കുത്താന്‍ അനുമതി ലഭിക്കില്ല

കേരളത്തില്‍ കുഴല്‍ക്കിണര്‍ കുഴിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കടുത്ത വരള്‍ച്ചയെ തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.
സംസ്ഥാനത്ത് ഇനി കുഴല്‍ക്കിണര്‍ കുത്താന്‍ അനുമതി ലഭിക്കില്ല

തിരുവനന്തപുരം: കേരളത്തില്‍ കുഴല്‍ക്കിണര്‍ കുഴിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കടുത്ത വരള്‍ച്ചയെ തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. സംസ്ഥാനത്തുള്ള പാറക്കുളങ്ങളിലെ വെള്ളം ഉപയോഗ യോഗ്യമാണോ എന്ന് പരിശോധിച്ച് ഏറ്റെടുക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് റവന്യു വകുപ്പിന്റെ നിര്‍ദേശമുണ്ട്. 

സംസ്ഥാനത്ത് മഴ കുറയുന്നതിനൊപ്പം ഭൂഗര്‍ഭ ജലവിതാനം അപകടകരമായി കുറയുന്നു എന്നാണ് പഠനം. മഴക്കുറവിനൊപ്പം നിയന്ത്രിക്കാനാവാത്ത ചൂടും കൂടിയായപ്പോള്‍ അവസ്ഥ മോശമായെന്ന് ഭൂജലവകുപ്പ് റവന്യു വകുപ്പിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ ജലചൂഷണം തടയാന്‍ കര്‍ശന നടപടികള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെയ് അവസാനം വരെ സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ കുഴല്‍ക്കിണര്‍ കുഴിക്കാന്‍ അനുവാദമില്ല. 

പാറക്കുളങ്ങള്‍ കണ്ടെത്തി ഉപയോഗ യോഗ്യമാണോയെന്ന് പരിശോധിച്ച ശേഷം ഏറ്റെടുക്കാനും നിര്‍ദേശമുണ്ട്. ഇത്തരം ജലശ്രോതസ്സുകളില്‍ നിന്ന് മറ്റുള്ളവര്‍ ജലചൂഷണം നടത്തുന്നത് തടയും. കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാനും തീരുമാനമുണ്ട്. കിയോസ്‌കുകള്‍ പ്രായോഗികമല്ലാത്ത സ്ഥലങ്ങളില്‍ ടാങ്കറില്‍ വെള്ളമെത്തിക്കാനുള്ള ചുമതലയും കളക്ടറിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ജിപിഎസ് ഘടിപ്പിച്ച ലോറികളില്‍ മാത്രമേ വെള്ളം കോണ്ടുപോകാനാവു എന്നാണ് ഉത്തരവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com