വെടിക്കെട്ടുകള്‍ തനത് ആചാരങ്ങളോടെ തുടരാം; ഹര്‍ത്താല്‍ പിന്‍വലിച്ചേക്കും

വെടിക്കെട്ടുകള്‍ തനത് ആചാരങ്ങളോടെ തുടരാമെന്ന് മന്ത്രിസഭായോഗം - സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കണം - സര്‍ക്കാര്‍ നിലപാട് കേന്ദ്രത്തെ അറിയിക്കും
വെടിക്കെട്ടുകള്‍ തനത് ആചാരങ്ങളോടെ തുടരാം; ഹര്‍ത്താല്‍ പിന്‍വലിച്ചേക്കും

തിരുവനന്തപുരം: തൃശൂര്‍ വെടിക്കെട്ടുകള്‍ തനത് ആചാരങ്ങളോടെ തുടരാന്‍ മന്ത്രിസഭാ തീരുമാനം. വെടിക്കെട്ടിന് മുന്‍പായി സുരക്ഷാസംവിധാനങ്ങള്‍ ഉറപ്പാക്കണം. സര്‍ക്കാരിന്റെ നിലപാട് കേന്ദ്രത്തെ അറിയിക്കാനും ഇന്ന് ചേര്‍ന്ന മന്ത്രി സഭായോഗത്തില്‍ തീരുമാനമായി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ വിവാദ തീരുമാനങ്ങള്‍ അന്വേഷിച്ച ഉപസമിതി റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യാന്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേരും.  പരിസ്ഥിതി ലോലമേഖല 9107 ചതുരശ്ര കിലോമീറ്ററായി നിജപ്പെടുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. 
വെടിക്കെട്ടുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗം സ്വീകരിച്ച നടപടികള്‍ സ്വാഗതം തെയ്യുന്നതായി ഫെസ്റ്റിവെല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി. വ്യാഴാഴ്ച നടത്താനിരുന്നു ഹര്‍ത്താല്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ വൈകീട്ടോടെ തീരുമാനമെടുക്കുമെന്നും കമ്മറ്റി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com