പ്രതികള്‍ കോടതിവരെ എത്തി അറസ്റ്റു ചെയ്യേണ്ടിവന്നത് പോലീസിന്റെയും സര്‍ക്കാരിന്റെയും വീഴ്ച: വി.എം. സുധീരന്‍

25ന് പി.ടി. തോമസ് എറണാകുളം രാജേന്ദ്രമൈതാനിയില്‍ നിരാഹാരമിരിക്കും
പ്രതികള്‍ കോടതിവരെ എത്തി അറസ്റ്റു ചെയ്യേണ്ടിവന്നത് പോലീസിന്റെയും സര്‍ക്കാരിന്റെയും വീഴ്ച: വി.എം. സുധീരന്‍

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റുചെയ്തു എന്നത് ആശ്വാസം തന്നെയെങ്കിലും കോടതിവരെ എത്തി അറസ്റ്റുചെയ്യേണ്ടിവന്നത് പോലീസിന്റെയും സര്‍ക്കാരിന്റെയും വീഴ്ചയാണെന്ന് വി.എം. സുധീരന്‍.
സ്ത്രീകളുടെ സുരക്ഷ എന്നത് കേരളത്തില്‍ യാഥാര്‍ത്ഥ്യമല്ലാത്ത അവസ്ഥയിലേക്കാണ് സര്‍ക്കാര്‍ എത്തിച്ചിരിക്കുന്നത്. ഇതിനെതിരെ ഫെബ്രുവരി 25ന് പി.ടി. തോമസ് എറണാകുളം രാജേന്ദ്രമൈതാനിയില്‍ നിരാഹാരമിരിക്കുമെന്നും വി.എം. സുധീരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com