സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള എഴുത്തുകുത്തുകളാണ് വേണ്ടത്, മാധ്യമങ്ങളെ അറിയിക്കലല്ല: മുഖ്യമന്ത്രി

സ്ത്രീ കൊലപാതകങ്ങള്‍ നടത്തിയത് പോലെയുള്ള വലിയ കുറ്റകൃത്യങ്ങള്‍ ഒഴിച്ചുള്ളവയില്‍ ന്യായമായ ഇളവ് നല്‍കാനാണ് തീരുമാനിച്ചത്.
സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള എഴുത്തുകുത്തുകളാണ് വേണ്ടത്, മാധ്യമങ്ങളെ അറിയിക്കലല്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: 1850 തടവുകാരെ ജയില്‍ മോചിപ്പിക്കാനുള്ള സംസ്ഥന സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ തള്ളിയയകാര്യം മാധ്യമങ്ങളെ അറിയിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ സുപാര്‍ശ തള്ളിയ കാര്യം ഗവര്‍ണര്‍ മാധ്യമങ്ങളെ അറിയിക്കേണ്ട കാര്യമില്ലായിരുന്നു. സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള എഴുത്തു കുത്തുകളാണ് വേണ്ടത്.വലിയ കുറ്റങ്ങള്‍ ചെയ്തു ജയിലില്‍ കഴിയുന്ന ആരെയും പുറത്തു കൊണ്ടു വരാന്‍ സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. സ്ത്രീ കൊലപാതകങ്ങള്‍ നടത്തിയത് പോലെയുള്ള വലിയ കുറ്റകൃത്യങ്ങള്‍ ഒഴിച്ചുള്ളവയില്‍ ന്യായമായ ഇളവ് നല്‍കാനാണ് തീരുമാനിച്ചത്. ഗവര്‍ണര്‍ ചോദിച്ച സംശയങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കും.ഗവര്‍ണര്‍ ആവശ്യപ്പെട്ട വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അദ്ദേഹം പറഞ്ഞു. 

വിജിലന്‍സിനെതിരെ ഹൈക്കോടതി നടത്തിയ വിമര്‍ശനങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്നും വകുപ്പിന്റെ പ്രവര്‍ത്തനം ക്രമീകരിക്കുന്നതിന് ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വന്‍കിട അഴിമതികളെക്കുറിച്ച് പരാതികള്‍ സ്വീകരിക്കില്ലെന്ന വിജിലന്‍സിന്റെ വിവാദ നോട്ടീസിനെക്കുറിച്ച് അറിയില്ല, അതിനെക്കുറിച്ച് പരിശോധിക്കും അദ്ദേഹം പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com