സംഘഭീഷണി വിലയ്‌ക്കെടുത്തില്ല, മുഖ്യമന്ത്രി മംഗളൂരുവിലെത്തി

മംഗളൂരുവില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തടയേണ്ടതില്ല എന്ന് സംഘപരിവാര്‍ തീരുമാനം
സംഘഭീഷണി വിലയ്‌ക്കെടുത്തില്ല, മുഖ്യമന്ത്രി മംഗളൂരുവിലെത്തി

മംഗളൂരു: സംഘപരിവാര്‍ സംഘടനകളുടെ ഭീഷണി വകവയ്ക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗളൂരുവിലെത്തി. സന്ദര്‍ശനത്തിനെതിരെ ചില സംഘടനകള്‍ ഉയര്‍ത്തിയ പ്രതിഷേധത്തെത്തുടര്‍ന്നുള്ള സംഘര്‍ഷാന്തരീക്ഷത്തിലായിരുന്നു മുഖ്യമന്ത്രി എത്തിയത്. 

പിണറായി വിജയനെ തടയേണ്ടതില്ല എന്ന് സംഘപരിവാര്‍ സംഘടനകള്‍ നേരത്തെ തീരുമാനിച്ചിരുന്നു. പിണറായി വിജയനെ തടയും എന്ന തീരുമാനം മാറ്റിയതായി ബിജെപി നേതാവ് നളിന്‍ കുമാര്‍ കട്ടീല്‍ എംപിയാണ് അറിയിച്ചത്. ഹര്‍ത്താലിലൂടെ പ്രവര്‍ത്തകരുടെ വികാരം പിണറായി മനസ്സിലാക്കട്ടെ, കേരളത്തില്‍ സമാധനമുണ്ടാകണം എന്ന് കട്ടീല്‍ മാധ്യമങ്ങളോട് പറഞ്ഞു.

പിണറായിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ദക്ഷിണ കന്നടയില്‍ സംഘപരിപാവാര്‍ സംഘടനകള്‍ ഹര്‍ത്താല്‍ ആചരിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനും പിണറായി വിജയന് സുരക്ഷ ഒരുക്കാനും പൊലീസ് മംഗളൂരുവില്‍ രണ്ടു ദിവസത്തെ നിരേധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

പിണറായിയുടെ പൊതു പരിപടിയില്‍ പങ്കെടുക്കാന്‍ കേരളത്തിലെ കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളില്‍ നിന്നടക്കം സിപിഐഎം പ്രവര്‍ത്തകര്‍ മംഗളൂരുവിലേക്ക് എത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com