കൊയിലാണ്ടിയില്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ തീപ്പിടുത്തം

പെണ്‍കുട്ടികള്‍ താമസിച്ചിരുന്ന ഹോസ്റ്റലില്‍ രാത്രിയോടെയാണ് അഗ്നിബാധയുണ്ടായത്
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

കോഴിക്കോട്: കൊയിലാണ്ടി ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളിലെ ഹോസ്റ്റലിലാണ് തീപ്പിടുത്തമുണ്ടായത്. പെണ്‍കുട്ടികള്‍ താമസിച്ചിരുന്ന ഹോസ്റ്റലില്‍ രാത്രിയോടെയാണ് അഗ്നിബാധയുണ്ടായത്. തീ പടര്‍ന്നതോടെയുണ്ടായ ശക്തമായ പുകയെത്തുടര്‍ന്ന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട പതിനഞ്ചോളം കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി.
ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സ്ഥിതി നിയന്ത്രണാധീതമായെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തീപ്പിടുത്തത്തിനുള്ള കാരണം വ്യക്തമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com