സെന്‍കുമാര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് മുഖ്യമന്ത്രി

പ്രതിപക്ഷം ഉന്നയിക്കുന്നതിനേക്കാള്‍ വലിയ വിമര്‍ശനമാണ് സെന്‍കുമാറിന്റേതെന്ന് മുഖ്യമന്ത്രി
സെന്‍കുമാര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ടി.പി.സെന്‍കുമാറിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. സെന്‍കുമാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. 

പ്രതിപക്ഷം ഉന്നയിക്കുന്നതിനേക്കാള്‍ വലിയ വിമര്‍ശനമാണ് സെന്‍കുമാര്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്. ഡിജിപി സ്ഥാനത്തിന് യോജിക്കാത്ത സംസാരമാണ് അദ്ധേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തു നിന്നും നീക്കിയതിനെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലില്‍ സെന്‍കുമാര്‍ സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. സിപിഎം നേതാക്കള്‍ക്കെതിരെയുള്ള അന്വേഷണമാണ് തന്നെ പൊലീസ് മേധാവി സ്ഥാനത്തു നിന്നും നീക്കിയതിന് പിന്നിലെന്നായിരുന്നു സെന്‍കുമാറിന്റെ ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com