സമകാലിക മലയാളത്തിലെ സെന്‍കുമാറിന്റെ അഭിമുഖം; കേസെടുക്കാന്‍ നിയമോപദേശം

സെന്‍കുമാറിന്റെ പരാമര്‍ശം മതസ്പര്‍ധയുണ്ടാക്കുന്നതാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കേസെടുക്കാന്‍ നിയമോപദേശം ലഭിച്ചത് - പൊലീസിലെ ലോ ഓഫീസറാണ് നിയമേപദേശം നല്‍കിയത്. 
സമകാലിക മലയാളത്തിലെ സെന്‍കുമാറിന്റെ അഭിമുഖം; കേസെടുക്കാന്‍ നിയമോപദേശം

വിവാദപരാമര്‍ശത്തെ തുടര്‍ന്ന് സെന്‍കുമാറിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. സെന്‍കുമാറിന്റെ പരാമര്‍ശം മതസ്പര്‍ധയുണ്ടാക്കുന്നതാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കേസെടുക്കാന്‍ നിയമോപദേശം ലഭിച്ചത്്. പൊലീസിലെ ലോ ഓഫീസറാണ് നിയമേപദേശം നല്‍കിയത്. 

സെന്‍കുമാറിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ ഡിജിപിക്ക് ലഭിച്ചിരുന്നു. മതവികാരം വൃണപ്പെടുത്തിയെന്നും ഒരു മതവിഭാഗത്തെ താറടിക്കുന്നതുമാണ് സെന്‍കുമാറിന്റെ അഭിമുഖമാണെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്. ഈ സാഹര്യത്തിലാണ്  അഭിമുഖത്തിനെതിരെ കേസെടുക്കണമെന്ന ആവശ്യം ഉയര്‍ന്നത്.  ഉന്നത ഉദ്യോഗസ്ഥനായ സെന്‍കുമാറിന്റെ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും പരാതിയില്‍ പറയുന്നു. ഐസ്ഒ,കേരളകോണ്‍ഗ്രസ് സ്‌കറിയാ വിഭാഗം സിപിഎം സംഘടനകള്‍ പരാമര്‍ശത്തിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com