സര്‍ക്കാര്‍ വിലയില്‍ കോഴി വില്‍പ്പന; കട അടപ്പിക്കാന്‍ ഭീഷണിയെന്ന് വ്യാപാരി

ഈ വിലയ്ക്ക് കോഴി വിറ്റാലും ലാഭമാണെന്ന് വ്യാപാരി
സര്‍ക്കാര്‍ വിലയില്‍ കോഴി വില്‍പ്പന; കട അടപ്പിക്കാന്‍ ഭീഷണിയെന്ന് വ്യാപാരി

കോഴിക്കോട്: ഇറച്ചിക്കോഴി വിലയെച്ചൊല്ലി സര്‍ക്കാരും വ്യാപാരികളും ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ സര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ കോഴി വില്‍ക്കാന്‍ തയ്യാറായ കോഴിക്കട അടപ്പിക്കാന്‍ ശ്രമം. കോഴിക്കോടാണ് സംഭവം. ഈ വിലയില്‍ കോഴി വില്‍ക്കരുതെന്നും കട അടപ്പിക്കുമെന്നും ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി 87 രൂപയ്ക്ക് കോഴി വില്‍ക്കുന്ന വ്യാപാരി പറഞ്ഞു. സര്‍ക്കാര്‍ സംരക്ഷണം നല്‍കിയാല്‍ വില്‍പന തുടരാമെന്നും വ്യാപാരി വ്യക്തമാക്കി.


ഡ്രസ് ചെയ്യാത്ത കോഴിയാണ് 87 രൂപയ്ക്ക് വില്‍ക്കുന്നത്. കഴിഞ്ഞദിവസത്തെക്കാളും 31 രൂപ കുറവാണ് ഇത്. ഡ്രസ് ചെയ്ത കോഴിക്ക് 157 രൂപയാണ് ഈടാക്കുന്നത്. 'സര്‍ക്കാര്‍ വിലയില്‍' എന്ന ബോര്‍ഡും കടയുടെ മുമ്പില്‍ തൂക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ കോഴി വില്‍ക്കാനാകില്ലെന്ന് വ്യക്തമാക്കി വ്യാപാരികള്‍ കോഴിക്കടകള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് 87 രൂപയ്ക്ക് കോഴിവില്‍പന. സ്വന്തമായി കോഴി ഫാമുള്ള സ്ഥാപനമാണ് വിലകുറച്ച് വില്‍ക്കുന്നത്. ഈ വിലയ്ക്ക് കോഴി വിറ്റാലും ലാഭമാണെന്ന് വ്യാപാരി പറഞ്ഞു.

ജിഎസ്ടി നടപ്പാക്കിയതിന് ശേഷം 130 മുതല്‍ 160 രൂപവരെയാണ് കോഴിയിറച്ചിക്ക് വില ഈടാക്കുന്നത്. നേരത്തെ പതിനാലര ശതമായിരുന്നു കോഴിക്ക് കേരളത്തില്‍ നികുതി ഈടാക്കിയിരുന്നത്. ജിഎസ്ടി വന്നതോടെ ഇത് ഇല്ലാതായി. ജിഎസ്ടിയില്‍ ഇറച്ചിക്കോഴിക്ക് നികുതി ഇല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com