നഴ്‌സുമാരുടെ സമരം: മാനേജ്‌മെന്റുകള്‍ ദേഷ്യം തീര്‍ക്കുന്നത് നഴ്‌സുമാരോട് അധികജോലി ചെയ്യിപ്പിച്ച്

രണ്ടാഴ്ചയായി തുടരുന്ന സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിലേക്ക് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍(യു.എന്‍.എ) മാര്‍ച്ച് നടത്തി.
നഴ്‌സുമാരുടെ സമരം: മാനേജ്‌മെന്റുകള്‍ ദേഷ്യം തീര്‍ക്കുന്നത് നഴ്‌സുമാരോട് അധികജോലി ചെയ്യിപ്പിച്ച്

തിരുവനന്തപുരം: മാന്യമായ വേതനം എന്ന നഴ്‌സുമാരുടെ ആവശ്യത്തില്‍ തീരുമാനമാകാത്തതിനാല്‍ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ സമരത്തിലാണ്. ഇത് ആശുപത്രിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉള്ള നഴ്‌സുമാരെക്കൊണ്ട് അധിക ജോലി ചെയ്യിപ്പിക്കുകയും രോഗികളെ പറഞ്ഞുവിടുകയുമാണ് ആശുപത്രിക്കാര്‍ ചെയ്യുന്നത്.

രണ്ടാഴ്ചയായി തുടരുന്ന സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിലേക്ക് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍(യു.എന്‍.എ) മാര്‍ച്ച് നടത്തി. 25000ത്തോളം നഴ്‌സുമാര്‍ മാര്‍ച്ചിന്റെ ഭാഗമായി. ഏറ്റവുമധികം ആളുകള്‍ പങ്കെടുത്ത തിരുവനന്തപുരം ജില്ലയിലെ ചില ആശുപത്രികള്‍ക്ക് കാഷ്വാലിറ്റിയിലേക്കെത്തിയ രോഗികളെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് അയക്കേണ്ടി വന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

കഴിഞ്ഞ ജൂണ്‍ 28നാണ് വേതനവര്‍ധന എന്ന ആവശ്യവുമായി കേരളത്തിലെ നഴ്‌സുമാര്‍ സമരത്തിനൊരുങ്ങിയത്. യുഎന്‍എയുടെയും ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ രണ്ടായാണ് സമരം തുടങ്ങിയത്. ആശുപത്രി മാനേജ്‌മെന്റുകളുമായി പലതവണ ചര്‍ച്ചകള്‍ നടത്തെങ്കിലും ഒന്നിലും നഴ്‌സുമാര്‍ക്കനുകൂലമായ തീരുമാനമുണ്ടായില്ല. ഇതോടെയാണ് സമരം ശക്തമായത്.

തിങ്കളാഴ്ച നടന്ന സര്‍ക്കാര്‍ തല ചര്‍ച്ചയില്‍ കുറഞ്ഞ വേതനം 17,200 ആക്കി പുനര്‍നിശ്ചയിച്ചെങ്കിലും തൃപ്തികരമല്ലെന്ന നിലപാടാണ് സംഘടന സ്വീകരിച്ചത്. സുപ്രീംകോടതി വിധി പ്രകാരമുള്ള 20,000 രൂപ നല്‍കുന്നതിനൊപ്പം പരിശീലനത്തിലുള്ള നഴ്‌സുമാരുടെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com