പത്തനം തിട്ട : പത്തനം തിട്ടയില്‍ പതിനേഴുകാരിയുടെ ദേഹത്ത് പെട്രോളൊഴിച്ചു തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയെ നിരന്തരമായി ശല്യം ചെയ്തിരുന്ന കടമ്മിനിട്ട സ്വദേശി സജിലാണ് തീ കൊളുത്തിയത്.
വീട്ടീല്‍ അച്ചനും അമ്മയും ഇല്ലാത്ത സമയത്ത് ഫോണ്‍ വിളിച്ച ശേഷം പുറത്തേക്കിറങ്ങി വരാന്‍ സജില്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇറങ്ങി വരാത്തതിനെ തുടര്‍ന്ന് വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാരാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവം നടന്നയുടനെ രക്ഷപ്പെട്ട സജിലിന് വേണ്ടി പൊലീസ് തെരച്ചില്‍ നടത്തുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ