വിവാദപരാമര്‍ശം; സെന്‍കുമാറിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം

സമകാലിക മലയാളത്തിലെ സെന്‍കുമാറിന്റെ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ കേസെടുക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരാണ് നിയമോപദേശം നല്‍കിയത്
വിവാദപരാമര്‍ശം; സെന്‍കുമാറിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം

തിരുവനന്തപുരം: സമകാലിക മലയാളത്തിലെ സെന്‍കുമാറിന്റെ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ കേസെടുക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരാണ് നിയമോപദേശം നല്‍കിയത്. മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പ്രസംഗമാണ് സെന്‍കുമാര്‍ നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയ ഡിജിപി കേസെടുക്കാവുന്ന കുറ്റങ്ങളാണ് സെന്‍കുമാറിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നതെന്ന് നിയമോപദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മതവികരാത്തെ വൃണപ്പെടുത്തുന്ന പ്രസ്താവനയാണ് ഉണ്ടായിരുക്കുന്നതാണ് അഭിമുഖമെന്ന് ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പികെ ഫിറോസ് അടക്കമുള്ളവര്‍ സര്‍ക്കാരിനും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്. ഐപിസി 153 എ (1) എ പ്രകാരം കേസെടുക്കാനാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com