ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോളേജ് അഴിമതി: കുമ്മനം സുധീരന്റെ പാത പിന്തുടരണമെന്ന് ജയശങ്കര്‍

കേന്ദ്രത്തില്‍ അധികാരം കിട്ടുന്നതിന് മുമ്പ് വോട്ട് വിറ്റ് പണം വാങ്ങിയവരാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ - തെരഞ്ഞെടുപ്പ് വരുമ്പോള്‍ വോട്ട് വിറ്റ് പണമുണ്ടാക്കുന്ന രീതി തന്നെ കണ്ടുപിടിച്ചത് ബിജെപിയാണ്‌
ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോളേജ് അഴിമതി: കുമ്മനം സുധീരന്റെ പാത പിന്തുടരണമെന്ന് ജയശങ്കര്‍

കൊച്ചി: മെഡിക്കല്‍ കോളേജ് അഴിമതിയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തായതിന് പിന്നാലെ ബിജെപി നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രീയനിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍. ബിജെപിക്ക് കേന്ദ്രത്തില്‍ അധികാരം കിട്ടുന്നതിന് മുമ്പ് വോട്ട് വിറ്റ് പണം വാങ്ങിയവരാണ് കേരളത്തിലെ ബിജെപി നേതാക്കള്‍. ബിജെപിയെ സംബന്ധിച്ച് വ്യത്യസ്തമായ പാര്‍ട്ടിയെന്നൊക്കെ നേതാക്കള്‍ പറയുമെങ്കിലും ഇതിന്റെ വലിയ ഭാഗം നേതാക്കള്‍ അവിഹിതമായ മാര്‍ഗത്തില്‍ പണമുണ്ടാക്കാന്‍ പണ്ടേ തൊട്ട് സ്‌പെഷ്യലൈസ് ചെയ്തവരാണ്. അതാത് കാലത്ത് തെരഞ്ഞെടുപ്പ് വരുമ്പോള്‍ വോട്ട് വിറ്റ് പണമുണ്ടാക്കുന്ന രീതി തന്നെ കണ്ടുപിടിച്ചവര്‍ തന്നെ ബിജെപി നേതാക്കളാണ്. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് പെട്രോള്‍ പമ്പ് അഴിമതിയായിരുന്നു കേരളത്തിലെ നേതാക്കള്‍ക്കെതിരെ ഉയര്‍ന്നത്. ഇത് പാര്‍ട്ടിക്കകത്ത് തന്നെ വലിയ വിവാദമായതാണ്. അന്ന് പാര്‍ട്ടിക്കകത്ത് തന്നെ രണ്ട് വിഭാഗം നേതാക്കളാണ് ഉണ്ടായിരുന്നത്.ഒന്ന് പെട്രോള്‍ പമ്പ് കിട്ടിയവരും. മറ്റൊന്ന് കിട്ടാത്തവരുമായിരുന്നെന്നും ജയശങ്കര്‍ പറയുന്നു.

കള്ളനോട്ട് മാത്രമല്ല. കൊടുങ്ങല്ലൂര്‍ അമ്പലലത്തലെ കതിനവെടിയമായി ബന്ധപ്പെട്ട് നടത്തുന്ന അഴിമതിയും വലിയ തട്ടിപ്പും ശ്രദ്ധിക്കേണ്ടതാണ്. ചെറിയ കാശിനാണ് അത് ലേലത്തില്‍ എടുക്കുന്നത്. എന്നിട്ട് കോടിക്കണക്കിന് രൂപയാണ് അത് വഴി സമ്പാദിക്കുന്നത്.  വളരെ തുച്ചമായ പണമാണ് ദേവസ്വത്തിന് നല്‍കുന്നത്. അതിന്റെ പണം കൊണ്ടാണ്  ഈ സംഘം അവിടെ വലിയ അധോലേകത്തെ തീറ്റിപോറ്റുന്നത്. അത് ചെറിയ കാര്യമല്ല. ഇടയ്ക്ക് ഇടയ്ക്ക് ഉണ്ടാകുന്ന സിപിഎം-ആര്‍എസ്എസ് സംഘട്ടത്തിന് ഊര്‍ജ്ജം സംരക്ഷിക്കുന്നത് ഈ പണത്തില്‍ നിന്നാണെന്നും ജയശങ്കര്‍ കുറ്റപ്പെടുത്തുന്നു

മുസ്ലീങ്ങളോട് വലിയ എതിര്‍പ്പുണ്ടെന്ന് പറയുന്ന ബിജെപിക്കാര്‍ പെരുമ്പാവൂരിലെ മുസ്ലീമിനടുത്തുകൊടുത്താണ് ഹവാലപണം ഡല്‍ഹിയില്‍ എത്തിക്കുന്നത്. മറ്റ് എല്ലാകാര്യത്തിലും മുസ്ലീങ്ങളെ എതിര്‍ക്കുന്നുണ്ടെങ്കിലും ഹവാല കാര്യത്തില്‍ മുസ്ലീങ്ങളുമായി യോജിക്കാമെന്നാണ് ബിജെപിയുടെ മാനിഫെസ്റ്റോയില്‍ പറയുന്നത്. ഡോ. നാസറിന് മെഡിക്കല്‍ കോളേജ് അനുവദിക്കുന്നത് മുസ്ലീങ്ങളോടുള്ള സ്‌നേഹമല്ല പണത്തിനോടുള്ള സ്‌നേഹമാണ്.അപ്പം പണമാണ് പരമപ്രധാനം എന്ന് വിശ്വസിക്കുന്നവരാണ് ബിജെപിക്കാര്‍. കുമ്മനത്തെ പറ്റി പലരും വിയോജിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിനെ പറ്റിയുള്ള മതിപ്പ് അദ്ദേഹം അഴിമതിക്കാരനല്ലെന്നുള്ളതാണ്. എന്നാല്‍ കുമ്മനത്തെ മുന്നില്‍ നിര്‍ത്തി അഴിമതി നടത്തുന്നു എന്നുള്ളതാണ് ഞെട്ടിക്കുന്ന വസ്തുത. പരമ്പരാഗതമായി ഭൂരിപക്ഷം നേതാക്കളും അഴിമതി നടത്തുന്നത് കൊണ്ട് പാര്‍ട്ടിയില്‍ തന്നെ ഇദ്ദേഹത്തിനോട് വലിയ എതിര്‍പ്പുണ്ട്. രണ്ട് ഗ്രൂപ്പിലും പെടാത്ത ആളായതാണ് കൊണ്ടാണ് കുമ്മനം ബിജെപിയുടെ പ്രസിഡന്റായത്. 

വിഎം സുധീരന്‍ കോണ്‍ഗ്രസ് പ്രസിഡന്റായതുപോലെയാണ് കുമ്മനം പ്രസിഡന്റായത്. പരാതി ആരോപണ വിധേയര്‍ക്ക് തന്നെ കിട്ടുമ്പോള്‍ അദ്ദേഹം ഒരു ഡമ്മി പ്രസിഡന്റാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയവും ധാര്‍മ്മികവുമായ ശക്തി ചോര്‍ന്നുപോയെന്നാണ് സൂചിപ്പിക്കുന്നത്. കുമ്മനത്തിന് ആര്‍ജ്ജവുമുണ്ടെങ്കില്‍ ഇനിയും ആസ്ഥാനത്ത് തുടരാതെ രാജിവെക്കണം. വിഎം സുധീരനാണ് അദ്ദേഹത്തിന് അനുകരണീയമായ മാതൃകയെന്ന് ജയശങ്കര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com