മാനസികാസ്വാസ്ഥ്യമുള്ളതിനാല്‍ വിദഗ്ധ ചികിത്സ വേണമെന്ന് നിസാം

തനിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും വിദഗ്ധ ചികിത്സക്കായി ശിക്ഷ മരവിപ്പിച്ച്  തന്നെ വിട്ടയക്കണമെന്നുമാണ് അപ്പീലിലെ ആവശ്യം.
മുഹമ്മദ് നിസാം
മുഹമ്മദ് നിസാം

കൊച്ചി: തൃശൂര്‍ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട വ്യവസായി നിസാമിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. നിസാം സമര്‍പിച്ച അപ്പീല്‍ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. തനിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും വിദഗ്ധ ചികിത്സക്കായി ശിക്ഷ മരവിപ്പിച്ച്  തന്നെ വിട്ടയക്കണമെന്നുമാണ് അപ്പീലിലെ ആവശ്യം. സെഷന്‍സ് കോടതി സെഷന്‍സ് കോടതി വിധിക്കെതിരായ അപ്പീലിനൊപ്പമാണ് പുതിയ അപേക്ഷയും ഹൈകോടതിയില്‍ സമര്‍പ്പിച്ചത്. 

സെഷന്‍സ് കോടതി ശിക്ഷ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നിസാം നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് നേരത്തെ ഹൈകോടതിയുടെ മൂന്ന് ബെഞ്ചുകള്‍ പിന്‍മാറിയിരുന്നു. പുതിയ അപേക്ഷ നാലാം ബെഞ്ചിലാണ് പരിഗണിക്കുന്നത്.  

2015 ജനുവരി 29ന് പുലര്‍ച്ചെയാണ് ചന്ദ്രബോസിനെ നിസാം ആഡംബര കാറുകൊണ്ടിടിച്ചും ക്രൂരമായി മര്‍ദിച്ചും പരുക്കേല്‍പ്പിച്ചത്. അമല ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഫെബ്രുവരി 16ന് ചന്ദ്രബോസ് മരിച്ചു. മൂന്ന് കമ്മിഷണര്‍മേര്‍ മേല്‍നോട്ടം വഹിച്ച്, പേരാമംഗലം സി.ഐ പി.സി.ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ച കേസില്‍ 79 ദിവസത്തെ വിചാരണക്കൊടുവില്‍ ഇക്കഴിഞ്ഞ 12നാണ് വാദം പൂര്‍ത്തിയായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com