തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷം; മുഖ്യമന്ത്രിയെയും ഡിജിപിയെയും വിളിച്ചു വരുത്തി ഗവര്‍ണര്‍

തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷം; മുഖ്യമന്ത്രിയെയും ഡിജിപിയെയും വിളിച്ചു വരുത്തി ഗവര്‍ണര്‍

തിരുവനന്തപുരം: തലസ്ഥാനത്തു തുടരുന്ന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും പോലീസ് മേധാവിയെയും ഗവര്‍ണര്‍ വിളിച്ചു വരുത്തി. സംസ്ഥാനത്തുണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി കാണുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനെയും ഡിജിപി ലോക്‌നാഥ് ബെഹ്‌റയെയും രാജ്ഭവനില്‍ വിളിച്ചു വരുത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്.

സംഘര്‍ഷത്തിനു കാരണക്കാരാകുന്നവര്‍ക്കെതിരേ രാഷ്ട്രീയ ഭേദമന്യേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഗവര്‍ണര്‍ക്കു ഉറപ്പു നല്‍കി. സങ്കീര്‍ണമായ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ മുഖ്യമന്ത്രിയുടെ വിശദീകരണം തേടാറാണ് സാധാരണ ഗവര്‍ണര്‍മാര്‍ ചെയ്യാറുള്ളത്.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേസിന്റെ പുരോഗതി കൂടിക്കാഴ്ചയില്‍ ഗവര്‍ണര്‍ ചോദിച്ചു. ബിജെപി നേതാക്കളുമായി ഈ വിഷയത്തില്‍ മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്നും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനുമായും ആര്‍എസ്എസ് സംസ്ഥാന മേധാവിയുമായും മുഖ്യന്ത്രി കൂടിക്കാഴ്ച നടത്തും. 

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംങ്, സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാല കൃഷ്ണന്‍ എന്നിവരോട് ഗവര്‍ണര്‍ ഫോണില്‍ സംസാരിച്ചു. മുഖ്യമന്ത്രിയെയും ഡിജിപിയെയും വിളിച്ചുവരുത്തിയ വിവരം ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുറത്തു വന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com