കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കുക ലക്ഷ്യം, അമിത് ഷാ നാളെയെത്തും

മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ കേരളത്തിലെത്തും - അയ്യായിരം ബൈക്കുകളുടെ അകമ്പടിയോടെ കൊച്ചി നഗരത്തിലേക്ക് ആനയിക്കാനാണ് ജില്ലാ കമ്മറ്റിയുടെ തീരുമാനം 
കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കുക ലക്ഷ്യം, അമിത് ഷാ നാളെയെത്തും

കൊച്ചി: മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ കേരളത്തിലെത്തും. വരാനിരിക്കുന്ന തെരഞ്ഞടുപ്പ് പ്രചാരണത്തിന് അമിത്ഷായുടെ വരവോടെ തുടക്കമിടും. പാര്‍ട്ടിയുടെ ബഹുജന അടിത്തറ വിപുലമാക്കുന്നതോടൊപ്പം പൊതുജനസമ്മതി ഉയര്‍ത്തുകയുമാണ് സന്ദര്‍ശന ലക്ഷ്യം. 

കേരളത്തിലെത്തുന്ന അമിത് ഷാ ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തും. കലൂരിലെ റെന്യൂവല്‍ സെന്ററില്‍ വെ്ച്ചാണ് കൂടിക്കാഴ്ച. ഇതിന്റെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ബിഷപ്പ് ഹൗസുകളില്‍ നേരിട്ടെത്തിയാണ് മെത്രാന്‍മാരെ ചടങ്ങിനായി  ക്ഷണിച്ചതും. സീറോ സഭാ മേലധ്യക്ഷന്‍ ലത്തീന്‍ കത്തോലിക്കാ സഭാ മേധാവിയും കൂടിക്കാഴ്ചയ്ക്കെത്തുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. അതോടൊപ്പം കലാ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും. 

ഇടതുപാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്്ഥാനങ്ങളില്‍ അധികാരം പിടിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ഇതിനകം തന്നെ അമിത്ഷാ പറഞ്ഞിട്ടുണ്ട്. ബിജെപിക്ക് അനുകൂലമായ സാഹചര്യമാണ് ഇ്‌പ്പോള്‍ കേരളത്തിലുള്ളതെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. അമിത് ഷായുടെ സന്ദര്‍ശനത്തോടെ ചില അപ്രതീക്ഷിത മുഖങ്ങള്‍ ബിജെപിയുടെ ഭാഗമാകുമെന്നാണ് ബിജെപി നേതാക്കള്‍ തന്നെ പ്രചരിപ്പിക്കുന്നത്.

ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം വിപുലമാക്കുന്നതും ചര്‍ച്ചയാകും. രണ്ടാം തീയതി അമിത് ഷായുടെ നേതൃത്വത്തില്‍ മുന്നണിയുടെ യോഗം ചേരും. യോഗത്തില്‍ ബിഡിജെഎസിന് സ്ഥാനമാനങ്ങള്‍ നല്‍കുമെന്ന ദേശീയ നേതൃത്വം നല്‍കിയ ഉറപ്പ് പാലിക്കാത്തതും അമിത് ഷായുടെ ശ്രദ്ധയില്‍ കൊണ്ടുവരും. ഇക്കാര്യം സംസ്ഥാന അധ്യക്ഷനെ കഴിഞ്ഞ എന്‍ഡിഎ യോഗത്തില്‍ ഘടകകക്ഷികള്‍ ഉന്നയിച്ചിരുന്നു.അമിത് ഷായുടെ സാന്നിധ്യത്തില്‍ ചര്‍ച്ചയാവാമെന്നാണ് കുമ്മനം രാജശേഖരന്‍ ഉറപ്പ് നല്‍കിയത്. 

രണ്ടിന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അമിത്ഷായ്ക്ക് ഉജ്്ജ്വല സ്വീകരണമാണ് ഏര്‍പ്പാടാക്കിയിട്ടുള്ളത്. അയ്യായിരം ബൈക്കുകളുടെ അകമ്പടിയോടെ കൊച്ചി നഗരത്തിലേക്ക് ആനയിക്കാനാണ് ബിജെപി ജില്ലാ കമ്മറ്റി തീരുമാനിച്ചിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com