ഇടത് ബുദ്ധിജീവികള്‍ എന്ന് നടിക്കുന്നവര്‍ പൊട്ടന്‍മാര്‍; തന്നെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ സി.എന്‍ ജയദേവന്‍ 

ഇവര്‍ കമ്മ്യൂണിസത്തെ തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റാവുകയാണ്
ഇടത് ബുദ്ധിജീവികള്‍ എന്ന് നടിക്കുന്നവര്‍ പൊട്ടന്‍മാര്‍; തന്നെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ സി.എന്‍ ജയദേവന്‍ 

തൃശൂര്‍: പരിപ്പുവടയും കട്ടന്‍ചായും കഴിക്കുന്ന കമ്മ്യുണിസ്റ്റുകാരുടെ കാലം കഴിഞ്ഞു എന്ന് പറഞ്ഞതിന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമേറ്റുവാങ്ങിയ സി.എന്‍ ജയദേവന്‍ എംപി തന്നെ വിമര്‍ശിക്കുന്നനരെ കുറ്റം പറഞ്ഞ് രംഗത്ത്. ഇടതുപക്ഷ ബുദ്ധിജീവികള്‍ എന്ന് നടിക്കുന്നവര്‍ പൊട്ടന്‍മാരാണെന്ന് ജയദേവന്‍ പറഞ്ഞു. എനിക്കെതിരെ പോസ്റ്റുകളിടുന്നവര്‍ ക്രിസ്തുവിനെ തോല്‍പ്പിക്കാന്‍ ക്രിസ്തുമതം സ്വീകരിച്ചവരെപ്പോലെയാണ്. ഇവര്‍ കമ്മ്യൂണിസത്തെ തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റാവുകയാണ്. അവരുടെ ശ്രമം ഇടതുപക്ഷത്തെ സഹായിക്കാനല്ല. ജയദേവന്‍ പറഞ്ഞു. 

തൃശൂരില്‍  ശ്രീനാരായണ ക്ലബ്ബിന്റെ ഓഫിസ് ഉദ്ഘാടന ചടങ്ങിലാണ് ജയദേവന്റെ ആരോപണം.ഗീതാ ഗോപി എംഎല്‍എയുടെ മകളുടെ ആര്‍ഭാട വിവാഹത്തെ പരിപ്പുവടയും കട്ടന്‍ചായയും കഴിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിരുന്നതുപോലെ മാറിയ കാലത്ത് സാധ്യമല്ലെന്ന് പറഞ്ഞ് സി.എന്‍ ജയദേവന്‍ ന്യായീകരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com