പകര്‍ച്ചപ്പനി; പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങും, ആരോഗ്യവകുപ്പ് പൂര്‍ണപരാജയമെന്നും ചെന്നിത്തല

സംസ്ഥാനത്ത് പകര്‍ച്ചപ്പനി നിയന്ത്രിക്കുന്നതില്‍ ആരോഗ്യമന്ത്രി പൂര്‍ണപരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിയും വകുപ്പും വേണ്ടരീതിയില്‍ പ്രവര്‍ത്തിച്ചില്ല
പകര്‍ച്ചപ്പനി; പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങും, ആരോഗ്യവകുപ്പ് പൂര്‍ണപരാജയമെന്നും ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി നിയന്ത്രിക്കുന്നതില്‍ ആരോഗ്യമന്ത്രി പൂര്‍ണപരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിയും വകുപ്പും വേണ്ടരീതിയില്‍ പ്രവര്‍ത്തിച്ചില്ല. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങുമെന്നും സമരപരിപാടികള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പനിയുമായി ബന്ധപ്പെട്ട വിഷയം മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

സംസ്ഥാനത്ത് പകര്‍ച്ചപ്പനി രൂക്ഷമായിരിക്കുകയാണ്. ആയിരക്കണക്കിനാളുകള്‍ക്കാണ് പനി ബാധിച്ചിരിക്കുന്നത്. ആശുപത്രിയില്‍ ചികിത്സതേടിയെത്തുന്നവരെ പരിശോധിക്കാന്‍ പോലും ഡോക്ടര്‍മാര്‍ ഇല്ലാത്ത അവസ്ഥയാണ്. ആശുപത്രികളില്‍ മതിയായ സംവിധാനമില്ലെന്നും രോഗികള്‍ക്ക് മരുന്നുപോലും കിട്ടാത്ത സാഹചര്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മഴക്കാലത്തിന് മുമ്പായി ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. മഴക്കാലത്ത് ഉണ്ടാകുന്ന രോഗങ്ങള്‍ തടയാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുപ്രവര്‍ത്തിച്ചിരുന്ന അത്തരം ഉദ്യോഗസ്ഥരെ കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ചു എന്ന പേരില്‍ പിരിച്ചുവിട്ടതായും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഇത്തരം കാര്യങ്ങളാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും സര്‍ക്കാര്‍ ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com