ജേക്കബ് തോമസ് ക്ലീനെന്ന് വിജിലന്‍സ്; അനധികൃത സ്വത്തില്‍ അന്വേഷണം വേണ്ടെന്ന് റിപ്പോര്‍ട്ട്

2001ല്‍ ജേക്കബ് തോമസും ഭാര്യയും ചേര്‍ന്ന് തമിഴ്‌നാട്ടിലെ രാജപാളയത്ത് 100 ഏക്കര്‍ സ്ഥലം അനധികൃതമായി വാങ്ങിയെന്നാണ് പരാതി
ജേക്കബ് തോമസ് ക്ലീനെന്ന് വിജിലന്‍സ്; അനധികൃത സ്വത്തില്‍ അന്വേഷണം വേണ്ടെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്തേണ്ടതില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ജേക്കബ് തോമസിനെതിരായ പരാതിയില്‍ കഴമ്പില്ലെന്നും, പരാതിയോടൊപ്പം വേണ്ട തെളിവുകളോ, രേഖകളോ ഹാജരാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം വേണ്ടെന്ന റിപ്പോര്‍ട്ട് അന്വേഷണ സംഘം വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയിരിക്കുന്നത്. 

കണ്ണൂര്‍ സ്വദേശിയായ സത്യന്‍ നരവൂരാണ് ജേക്കബ് തോമസിനെതിരെ പരാതി നല്‍കിയത്. എന്നാല്‍ പരാതിക്കൊപ്പം ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത രേഖകള്‍ മാത്രമാണ് ഹാജരാക്കിയിരിക്കുന്നതെന്നും വിജിലന്‍സ് സംഘം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് മുന്‍പും സമാനമായ പരാതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ തെളിവുകളൊന്നും പരാതിയില്‍ ഉന്നയിക്കാത്ത സാഹചര്യത്തില്‍ ജേക്കബ് തോമസിനെതിരെ അന്വേഷണം വേണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. 

ഇസ്രടെക്‌നോ എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ എന്ന പേരില്‍ 2001ല്‍ ജേക്കബ് തോമസും ഭാര്യയും ചേര്‍ന്ന് തമിഴ്‌നാട്ടിലെ രാജപാളയത്ത് 100 ഏക്കര്‍ സ്ഥലം അനധികൃതമായി വാങ്ങിയെന്നാണ് പരാതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com