കൊച്ചി: താരസംഘടനായ അമ്മയെയും ഭാരവാഹികളെയും രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ ഡോ. ബിജു. സിനിമാ സംഘടനകളുടെ നേതൃസ്ഥാനത്തിരിക്കുന്നവര്‍ വിവരം കെട്ടവരാണെന്നും ബിജു പറയുന്നു.
ബിജുവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റുകള്‍
വെറും രണ്ടര മണിക്കൂര്‍ മാത്രമല്ലേ ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടുള്ളൂ എന്ന് ടെലിവിഷന്‍ ചാനലില്‍ പരസ്യമായി ഒരാള്‍. ...ഈ വിവരക്കേട് ഒക്കെ ആണ് ചില സിനിമാ സംഘടനകളുടെ നേതൃസ്ഥാനത്ത് ഇരിക്കുന്നത്..പിന്നെങ്ങനെ ഭൂരിപക്ഷം മലയാള സിനിമകളും സ്ത്രീ വിരുദ്ധം അല്ലാതെയാകും....
ആരെങ്കിലും ആവശ്യപ്പെട്ടാല്‍ ഞങ്ങള്‍ വേണേല്‍ സംഘടനയില്‍ ചര്‍ച്ച ചെയ്യാം എന്ന് തമാശിക്കുന്ന മറ്റൊരു സംഘടനാ നേതാവ്. അദ്ദേഹം പിന്നെയും തമാശ പറയുന്നുണ്ട് ..ഏതെങ്കിലും മിടുക്കി പെണ്‍കുട്ടികള്‍ വന്നാല്‍ ഞാന്‍ ഇരിക്കുന്ന പ്രസിഡന്റിന്റെ കസേര നല്‍കാന്‍ തയ്യാറാണെന്ന്.. അതായത് ഇപ്പോള്‍ മലയാള സിനിമയില്‍ ഈ സംഘടനയുടെ പ്രസിഡന്റ്‌റ് ആകാന്‍ മാത്രം മിടുക്കുള്ള ഒരു സ്ത്രീകളും നിലവില്‍ ഇല്ല എന്ന് ..ഇനി അങ്ങനെ ആരെങ്കിലും ഏതെങ്കിലും കാലത്ത് വന്നാല്‍ അന്ന് ആലോചിക്കാം എന്നാണ് ആ തമാശയുടെ അര്‍ത്ഥം.. ഇങ്ങനെയുള്ള തമാശക്കാര്‍ സംഘടന തലപ്പത്ത് ഉള്ളപ്പോള്‍ ഭൂരിപക്ഷം മലയാള സിനിമയും എങ്ങനെ കോമാളിത്തം നിറഞ്ഞതല്ലാതെ ആകും..
അമ്മ എന്നത് ലോകത്തെ ഏറ്റവും മനോഹരമായ ആദരണീയമായ ഒരു വാക്കാണ്...കുറഞ്ഞ പക്ഷം ആ പേരിനെയെങ്കിലും അപകീര്‍ത്തിപ്പെടുത്താതെ നിങ്ങള്‍ക്ക് സംഘടനയുടെ ആ പേര് ഒന്ന് മാറ്റിക്കൂടെ നക്ഷത്രങ്ങളെ.....അത്രയെങ്കിലും പൊതു ബോധവും സാംസ്‌കാരികതയും പ്രകടിപ്പിക്കൂ....
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ