പൊലീസിനെ നിഷ്പ്രഭരാക്കി ശിവസേനയുടെ ചൂരല്‍ പ്രയോഗം വീണ്ടും

ചുംബന സമരത്തിന് ശേഷം വീണ്ടും മറൈന്‍ഡ്രവില്‍ ചൂരല്‍ പ്രയോഗവുമായി ശിവസേനയുടെ സദാചാര പൊലീസിംഗ്‌ 
കൊച്ചി മറൈന്‍ ഡ്രൈവില്‍ യുവതി യുവാക്കളെ ശിവസേനക്കാര്‍ അടിച്ചോടിക്കുന്നു
കൊച്ചി മറൈന്‍ ഡ്രൈവില്‍ യുവതി യുവാക്കളെ ശിവസേനക്കാര്‍ അടിച്ചോടിക്കുന്നു

കൊച്ചി: സദാചാര പൊലീസിന് തടയിടുമെന്ന മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില. ചുംബന സമരത്തിന് ശേഷം വീണ്ടും മറൈന്‍ഡ്രവില്‍ ചൂരല്‍ പ്രയോഗവുമായി ശിവസേനയുടെ സദാചാര പൊലീസിംഗ്. ചൂരല്‍ പ്രയോഗത്തില്‍ നിരവധി പേര്‍ക്കാണ് പരുക്കേറ്റത്. ഒന്നിച്ചിരിക്കുന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയുമാണ് സദാചാര പൊലീസിംഗിന്റെ ഭാഗമായി ശിവസേനക്കാര്‍ ചൂരല്‍ ഉപയോഗിച്ച് അടിച്ചോടിച്ചത്.

ഫോട്ടോ: മെല്‍ട്ടന്‍ ആന്റണി
ഫോട്ടോ: മെല്‍ട്ടന്‍ ആന്റണി

ശിവസേനക്കാരുടെ അഴിഞ്ഞാട്ടത്തിന് പിന്നില്‍ പൊലീസ് വെറും നോക്കുകുത്തികളായി. സംഭവത്തിന് ശേഷം ഒരു ദിവസം കഴിഞ്ഞിട്ടും ആര്‍ക്കുമെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടുമില്ലെന്നുമാണ് ആക്ഷേപം. മറൈന്‍ ഡ്രൈവില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ചൂഷണത്തിന് വിധേയരാക്കുന്നുവെന്ന സംഘത്തിനെതിരെയാണ് ആക്രമണം എന്ന തരത്തിലായിരുന്നു ശിവസേനയുടെ സദാചാര പൊലീസിംഗ്.

ഫോട്ടോ: മെല്‍ട്ടന്‍ ആന്റണി
ഫോട്ടോ: മെല്‍ട്ടന്‍ ആന്റണി

മറൈന്‍ ഡ്രൈവിലെ കായലില്‍ ചാടി പെണ്‍കുട്ടി ആത്മഹത്യ  ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന ശിവസേനയുടെ അടിയന്തിര യോഗത്തിലാണ് മറൈന്‍ഡ്രൈവ് ശുചീകരണത്തിന് ശിവസേന തയ്യാറെടുത്തത്. തീരുമാത്തിന്റെ ഭാഗമായി മറൈന്‍ ഡ്രൈവിലെക്ക് കൊച്ചി ശിവസേന യൂണിറ്റ് പ്രകടനവുമായി എത്തുകയായിരുന്നു. അവിടെ കൂടിയിരുന്ന യുവതി യുവാക്കളെ ചൂരലുപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത നാട്ടുകാരോട് പൊലീസിന്റെ അനുമതിയുണ്ടെന്നായിരുന്നു നേതാക്കളുടെ പ്രതികരണം. ശിവസേനയുടെ ആക്രമണം ചെയ്ത നാട്ടുകാരെ ശിവസേനക്കാര്‍ ഓടിക്കുകയുമായിരുന്നു

സ്‌കൂള്‍ കുട്ടികളെ വലയിലാക്കി മറൈന്‍ ഡ്രൈവില്‍ പെണ്‍വാണിഭ സംഘങ്ങള്‍ സജീവമാണെന്നുമായിരുന്നു ശിവസേനയുടെ ആരോപണം. 
നേരത്തെ മറൈന്‍ ഡ്രൈവില്‍ നടന്ന ചുംബനസമരത്തിനെതിരെയും ശിവസേനക്കാര്‍ ചൂരലുമായി നേരിട്ടിരുന്നു. കൊച്ചിയില്‍ ഏറ്റവുമധികം പേര്‍ വിശ്രമിക്കാനെത്തുന്ന സ്ഥലമാണ് മറൈന്‍ഡ്രൈവ്. ഇത്തരം അനാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആളുകളെ പൊലീസ് സംരക്ഷിക്കുകയാണെന്നുമാണ് ശിവസേനക്കാര്‍ പറയുന്നത്.

ഫോട്ടോ: മെല്‍ട്ടന്‍ ആന്റണി
ഫോട്ടോ: മെല്‍ട്ടന്‍ ആന്റണി

 സദാചാരപൊലീസിംഗിന്റെ മറവില്‍ നടക്കുന്ന ഇത്തരം സംഭവങ്ങള്‍  പ്രാകൃത സമൂഹത്തിലേക്കാണ് നമ്മെ കൊണ്ടുപോകുന്നതെന്ന് എം സ്വരാജ് എംഎല്‍എ അഭിപ്രായപ്പെട്ടു. സംഭവത്തില്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സ്വരാജ് പറഞ്ഞു. ലോകത്തില്‍ എവിടെയും സംഭവിക്കാന്‍ പാടില്ലാത്താതാണ് കൊച്ചിയില്‍ നടന്നതെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.


അതസമയം ശിവസേനയുടെ അതിക്രമം തടയുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് സെന്‍ട്രല്‍ എസ്‌ഐയെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. എട്ടു പൊലീസുകാരെ ഏആര്‍ ക്യാംപിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ ആറ് ശിവസേനാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com