ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആരാകും

ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയില്‍ 9 പേര്‍ - ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം നാളെ
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആരാകും

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ബിജെപി ചരിത്രപരമായ വിജയം നേടി. ഇനി എല്ലാവരും ഉറ്റുനോക്കുന്നത് ആരാകും മുഖ്യമന്ത്രി എന്നതാണ്. ഒരു പ്രാദേശിക നേതാവിനെയും ഉയര്‍ത്തിക്കാട്ടാതെ മോദി തന്നെ അരങ്ങ് നിറഞ്ഞാടിയപ്പോള്‍ അണിയറില്‍ തന്ത്രങ്ങള്‍ മെനഞ്ഞത് അമിത് ഷായും. മുഖ്യമന്ത്രി ആരെന്ന് ഇനി ഇവര്‍ തന്നെ തീരുമാനിക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കാനായി നാളെ തന്നെ പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേരുന്നുണ്ട്.

മു്ഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്ന പേരുകളില്‍ പ്രമുഖന്‍ ബിജെപി സംസ്ഥാന അധ്യക്ഷ്ന്‍ കേശവ് പ്രസാദ് മൗര്യയുടെതാണ്. അമിത് ഷായുടെ വിശ്വസ്തനുമാണ് 47 കാരനായ കേശവ് പ്രസാദ്. ഒബിസി വിഭാഗത്തില്‍പ്പെട്ട കുഷ്‌വാഹ സമുദായക്കാരനുമാണ് കേശവ് പ്രസാദ് മൗര്യ. മൗര്യയുടെ നേതൃത്വത്തില്‍ ഭരണത്തിലെത്താനാവുമെന്ന് അമിത് ഷായുടെ പരീക്ഷണം കൂടിയായിരുന്നു പാര്‍്ട്ടി നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള കാരണം.

മനോജ് സിന്‍ഹയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റൊരാള്‍. മോദി മന്ത്രി സഭയിലെ അംഗമായ മനോജ് മോദിയുടെ വി്ശ്വസ്തനാണെന്നതുമാണ് മു്ഖ്യമന്ത്രി പട്ടികയില്‍ ഇടം പിടിക്കുന്നത്. 57 വയസുകാരനായ മനോജ് ഗാസിയാപൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് ലോക്‌സഭയില്‍ എത്തിയത്. 
രാജ്‌നാഥ് സിങ്ങാണ് പട്ടികയില്‍ മൂന്നാമത്. കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ രാജ്‌നാഥ് സിങ്ങ് നേരത്തെ യുപി മുഖ്യമന്ത്രിയായിരുന്നെന്നതും ഇയാള്‍ക്ക് അനുകൂലമാണ്.സ്ഥാനമാനങ്ങളോട് പ്രത്യേകം താത്പര്യം കാണിക്കാത്തയാളെന്നതും, മുതിര്‍ന്ന നേതാവാണെന്നതും രാജ് നാഥിനെ മറ്റുള്ള പേരുകളില്‍ നിന്നും വിത്യസ്തനാക്കുന്നു
കോളേജ് അധ്യാപകനും ലഖ്‌നോ മേയറുമായ ദിനേശ് ശര്‍മ, കേന്ദ്രമന്ത്രി മഹേഷ് ശര്‍മ, യുവാവായ ബിജെപിയുടെ ദേശീയ സെക്രട്ടറി  ശ്രീകാന്ത് ശര്‍മ, ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ചെറുമകന്‍ സിദ്ധാര്‍ത്ഥ് നാഥ് സിങ്ങ്, യോഗി ആദിത്യനാഥ്. ഉമാഭാരതി എന്നിവരാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com