താനൂരിലെ സംഘര്‍ഷം: അസഹിഷ്ണുതയുടെ സൃഷ്ടി: മുഖ്യമന്ത്രി; സഭയില്‍ പ്രതിപക്ഷ ബഹളം

സ്പീക്കറെ ഭരണപക്ഷം വാടകയ്‌ക്കെടുത്തു എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
താനൂരിലെ സംഘര്‍ഷം: അസഹിഷ്ണുതയുടെ സൃഷ്ടി: മുഖ്യമന്ത്രി; സഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: താനൂരില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടക്കുന്ന സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തെത്തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിനുശേഷമാണ് താനൂരില്‍ സംഘര്‍ഷം ഉടലെടുത്തതെന്നും മുസ്ലീം ലീഗ് ജയിച്ചിരുന്നിടത്ത് സി.പി.എം. ജയിച്ചതിനെത്തുടര്‍ന്നുള്ള അസഹിഷ്ണുതയുടെ സൃഷ്ടിയാണ് സംഘര്‍ഷമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ പ്രതിപക്ഷം ബഹളം വെച്ചു.
മണ്ണാര്‍ക്കാട് എം.എല്‍.എ. ഷംസുദ്ദീനാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തെത്തുടര്‍ന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ താനൂര്‍ എം.എല്‍.എ.യായ വി. അബ്ദുറഹ്മാനെ സംസാരിക്കാന്‍ഡ ക്ഷണിച്ചതോടെ പ്രതിപക്ഷം കൂടുതല്‍ ബഹളം വെച്ചു.
സി.പി.എമ്മുകാരെ ലീഗുകാര്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നുവെന്നും പെണ്‍കുട്ടികളെ അടക്കം ലീഗ് ആക്രമിച്ചുവെന്നും അബ്ദുറഹ്മാന്‍ പറഞ്ഞതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.
സ്പീക്കറെ ഭരണപക്ഷം വാടകയ്‌ക്കെടുത്തു എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
മറൈന്‍ഡ്രൈവിലെ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തെത്തുടര്‍ന്നുള്ള നിയമസഭാ സമ്മേളനദിവസം നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷം ശിവസേനയെ വാടകയ്‌ക്കെടുത്തിരിക്കുകയാണ് എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സ്പീക്കറുടെ റൂളിംഗിനോട് പ്രതിപക്ഷത്തിനുള്ള പ്രതിഷേധം കെ.സി.ജോസഫ് എം.എല്‍.എ. സഭയില്‍ ഉന്നയിക്കാനൊരുങ്ങിയെങ്കിലും റൂളിംഗിനുമേന്‍ ചര്‍ച്ചയില്ലെന്നു പറഞ്ഞ് സ്പീക്കര്‍ കെ.സി. ജോസഫിനെ സംസാരിക്കാന്‍ അനുവദിച്ചില്ല. ഇതും സഭയില്‍ ഇന്ന് ഏറെ ഒച്ചപ്പാടുണ്ടാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com