മലപ്പുറത്ത് ലീഗ് ജയിച്ചാലും സിപിഎം ജയിച്ചാലും ഒന്നുതന്നെയെന്ന് കെ സുരേന്ദ്രന്‍

ഏകീകൃത സിവില്‍ നിയമം എങ്ങനെയാണ് ഹിന്ദു നിയമം അടിച്ചേല്‍പ്പിക്കലായി മാറുന്നതെന്ന് യുക്തിസഹമായി വിശദീകരിക്കാന്‍ സി പി എമ്മിന് ഇതുവരെ കഴിഞ്ഞിട്ടില്ല
മലപ്പുറത്ത് ലീഗ് ജയിച്ചാലും സിപിഎം ജയിച്ചാലും ഒന്നുതന്നെയെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ലീഗിനം സിപിഎമ്മിനും ഭിന്നാഭിപ്രായമുള്ള ഏത് വിഷയമാണ് ഉള്ളത്. അതുകൊണ്ട് ഉപതെരഞ്ഞെടുപ്പില്‍ സിപിഎം ജയിച്ചാലും ലീഗ് ജയിച്ചാലും ഫലം ഒന്നുതന്നെയെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സിപിഎമ്മും ലീഗും ഒന്നുചേര്‍ന്ന നിരവധി പഞ്ചായത്തുകള്‍ മലപ്പുറത്ത് ഉണ്ടെന്നും പിണറായി സര്‍ക്കാരിനെ ഇതുവരെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഫെയ്‌സ്ബുക്കിന്റെ പൂര്‍ണരൂപം

അക്ഷരപ്പിശകുകളും വ്യാകരണപ്പൊരുത്തവും തേടിപ്പിടിച്ച് വിമര്‍ശനത്തിനിറങ്ങാന്‍ വരുന്ന ഭിക്ഷാംദേഹികളോട് ഒരു കാര്യം ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ലീഗ് ജയിച്ചാലും സി പി എം ജയിത്താലും ഫലം ഒന്നു തന്നെയല്ലേ? സമകാലീക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ലീഗിനും സി പി എമ്മിനും ഭിന്നാഭിപ്രായമുള്ള ഏതു വിഷയമാണുള്ളത്? സൗകര്യംപോലെ മൊഴി ചൊല്ലാന്‍ മൂന്ന് തലാഖ് ചൊല്ലിയാല്‍ മതി എന്നല്ലേ ലീഗ് പറയുന്നത്? അങ്ങനെ മൊഴിചൊല്ലാന്‍ കഴിയുന്നതുകൊണ്ടല്ലേ മൂന്നും നാലും കെട്ടുന്നത്? ഇതിനെതിരെ പൊതു സിവില്‍ നിയമം വേണമെന്ന് പറയുന്നതിനെ ലീഗും സി പി എമ്മും ഒരുമിച്ചല്ലേ എതിര്‍ക്കുന്നത്? ഏകീകൃത സിവില്‍ നിയമം എങ്ങനെയാണ് ഹിന്ദു നിയമം അടിച്ചേല്‍പ്പിക്കലായി മാറുന്നതെന്ന് യുക്തിസഹമായി വിശദീകരിക്കാന്‍ സി പി എമ്മിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ലീഗും സി പി എമ്മും കേരളത്തിലും മലപ്പുറം ജില്ലയിലും വേറെ ഏതു നയപരമായ വിഷയത്തിലാണ് ഏററുമുട്ടുന്നത്? ഐസ്‌ക്രീം പാര്‍ലര്‍ കേസ്സും മാറാടു കേസ്സും വഹാബിന്രെ തെരഞ്ഞെടുപ്പു കേസ്സും ഭൂമി കയ്യേററ കേസ്സുമടക്കം ലീഗ് പ്രതിക്കൂട്ടിലായ സംഭവങ്ങളിലെല്ലാം അവരുടെ രക്ഷക്കെത്തിയത് സി പി എമ്മല്ലേ? ഇപ്പോഴും സി പി എമ്മും ലീഗും ചേര്‍ന്ന് ഭരിക്കുന്ന എത്രയെത്ര പഞ്ചായത്തുകള്‍ മലപ്പുറത്തുണ്ട്. കുഞ്ഞാലിക്കുട്ടി പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചത് കഴിഞ്ഞ പത്തു മാസത്തിനിടയില്‍ എപ്പോഴെങ്കിലും മലയാളി കേട്ടിട്ടുണ്ടോ? പിന്നെ എന്തിനാണീ തട്ടിപ്പ്? അണിയറയില്‍ കുഞ്ഞാപ്പയെ വിജയിപ്പിക്കാനുള്ള അടവു നയത്തിലാണ് പിണറായിയും സംഘവും. സി പി എം അണികള്‍ കഥയറിയാതെ ഇനിയും ആട്ടം കാണണോ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com