കുഞ്ഞാലിക്കുട്ടിയുടെ സ്വത്തില്‍ കുറവ്, ഭാര്യയുടെ ആസ്തിയില്‍ വര്‍ധന

2016ല്‍ പത്രിക സമര്‍പ്പിക്കുമ്പോള്‍ 73,12,018.27 കോടി രൂപയുണ്ടായിരുന്ന കുഞ്ഞാലിക്കുട്ടിയുടെ നിക്ഷേപം ഇത്തവണ 70.69 ലക്ഷം രൂപയായി കുറഞ്ഞു - ഭാര്യയുടെ ആസ്തിയില്‍ വര്‍ധന
കുഞ്ഞാലിക്കുട്ടിയുടെ സ്വത്തില്‍ കുറവ്, ഭാര്യയുടെ ആസ്തിയില്‍ വര്‍ധന

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. യുഡിഎഫ് നേതാക്കള്‍ക്ക് ഒപ്പമെത്തിയായിരുന്നു പത്രികാ സമര്‍പ്പണം. വിജയം യുഡിഎഫിനായിരിക്കുമെന്നും ഭൂരിപക്ഷത്തില്‍ വര്‍ധവനുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പികെ കുഞ്ഞാലിക്കുട്ടിക്ക് വിവിധ ബാങ്കുകളിലും ട്രഷറിയുലുമായി 70.69 ലക്ഷം രൂപയുടെ നിക്ഷേപമാണ് ആകെയുള്ളത്. 2016ല്‍ പത്രിക സമര്‍പ്പിക്കുമ്പോള്‍ 73,12,018.27 രൂപയായിരുന്നു ആസ്തി. ഭാര്യ കെഎം കുല്‍സുവിന്റെ
പേരില്‍ 2.42 കോടി രൂപയാണ് നിക്ഷപമുള്ളത്. കഴിഞ്ഞ തവണ ഇത് 2,31,38676.55 രൂപയായിരുന്നു. കണക്കുകള്‍ പ്രകാരം കുഞ്ഞാലിക്കുട്ടിക്ക് 2016ലെക്കാള്‍ നിക്ഷേപത്തില്‍ കുറവുണ്ടായപ്പോള്‍ ഭാര്യയുടെ ആസ്തിയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 

കുഞ്ഞാലിക്കുട്ടിയുടെ പേരില്‍ വിവിധ ഇടങ്ങളിലായി 1.71 കോടിയുടെ ഭൂമിയും കെട്ടിടങ്ങളുമാണുള്ളത്. ഭാര്യയുെട പേരില്‍ 50 ലക്ഷത്തിന്റെ ഭൂമിയും കെട്ടിടങ്ങളുമാണുള്ളത്. എന്നാല്‍ 2016ല്‍ ഭാര്യയുടെ പേരില്‍ 60 ലക്ഷത്തിന്റ ഭൂമിയും കെട്ടിടങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ഭാര്യ 16.81 ലക്ഷം രൂപ വായ്പ അടച്ചുതീര്‍ക്കാനുണ്ടായപ്പോള്‍ കഴിഞ്ഞ തവണ വായ്പ ഇനത്തില്‍ അടയ്ക്കാനുണ്ടായിരുന്നത്  13,88,802.55 രൂപയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com