കേരളത്തിലെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ആര്‍എസ്എസ് നീക്കമെന്ന് യെച്ചൂരി

കേളത്തില്‍ ഇടതുപക്ഷം അധികാരത്തില്‍ എത്തിയതോടെ ആര്‍എസ്എസും ബിജെപിയും സംഘടിത ആക്രമണം നടത്തുകയാണ് - കേരളത്തില്‍ അക്രമം നടത്താനുള്ള നീക്കത്തെ ജനാധിപത്യപരമായി നേരിടുമെന്നും യെച്ചൂരി 
കേരളത്തിലെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ആര്‍എസ്എസ് നീക്കമെന്ന് യെച്ചൂരി

തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് ആര്‍എസ്എസ് നടത്തുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേളത്തില്‍ ഇടതുപക്ഷം അധികാരത്തില്‍ എത്തിയതോടെ ആര്‍എസ്എസും ബിജെപിയും സംഘടിത ആക്രമണം നടത്തുകയാണ്. കേരളത്തില്‍ അക്രമം നടത്താനുള്ള നീക്കത്തെ ജനാധിപത്യപരമായി നേരിടുമെന്നും യെച്ചൂരി പറഞ്ഞു.

ആര്‍എസ്എസ് അജണ്ടയാണ് ബിജെപി നടപ്പാക്കുന്നത്. ഗോ സംരക്ഷണത്തിന്റെ പേരില്‍ യുപിയില്‍ നടക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്ക് നേരയെുള്ള അതിക്രമങ്ങളാണ്. ജനങ്ങളെ വര്‍ഗീയമായി ചേരി തിരിക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയായി ആര്‍എസ്എസ് ആശയം പിന്‍പറ്റുന്നവരെ കെട്ടിയിറക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com