വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് പിണറായി വിജയന്‍

തുടര്‍ച്ചയായ വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുന്നെന്നും പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്നും സെക്രട്ടറിയേറ്റില്‍ വിലയിരുത്തലുണ്ടായി
വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം:  വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിനുണ്ടായ വീഴ്ചകളില്‍ അതാത് സമയത്ത് ശക്തമായ നടപടികള്‍ സ്വീകരിച്ചതായും കൂടുതല്‍ ജാഗ്രതയോടെ സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും പിണറായി വ്യക്തമാക്കി.

സര്‍ക്കാരിന്റെ പ്രവര്‍ത്തന വേഗം വര്‍ധിപ്പിക്കണമെന്നും ഭരണമാറ്റം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും സെക്രട്ടറിയേറ്റില്‍ ആവശ്യമുയര്‍ന്നിരുന്നു. സര്‍ക്കാര്‍ പ്രതീക്ഷയക്ക് ഒത്തുയര്‍ന്നില്ലെന്നും അനാവശ്യ വിവാദങ്ങളിലാണ് മന്ത്രിമാരുടെ ശ്രദ്ധയെന്നും വിലയിരുത്തലുകള്‍ ഉണ്ടായി. തുടര്‍ച്ചയായ വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുന്നെന്നും പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്നും സെക്രട്ടറിയേറ്റില്‍ വിലയിരുത്തലുണ്ടായി.

സര്‍ക്കാറിെന്റ പത്ത് മാസത്തെ ഭരണം വിലയിരുത്താനും തിരുത്തലുകള്‍ നിര്‍ദേശിക്കാനുമായാണ് യോഗം ചേര്‍ന്നത്. സംസ്ഥാനത്ത് ഭരണംമാറിയതറിയാത്ത പൊലീസ് ഉദ്യോഗസ്ഥരുണ്ടെന്നാണ് ഭൂരിപക്ഷം അംഗങ്ങളുടെയും ആക്ഷേപം. സര്‍ക്കാറിനും ഇടത് മുന്നണിക്കും പേരുദോഷമുണ്ടാക്കുന്ന തരത്തിലാണ് ചില പൊലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്.  തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സന്ദേശമാവണം നടപടി. പൊലീസ് സേനയില്‍ അഴിച്ചുപണിക്കും തിരുത്തലിനും സര്‍ക്കാര്‍ മടിക്കരുതെന്നും ചിലര്‍ ആവശ്യപ്പെട്ടു. 

 സ്ത്രീപീഡനം, കൊലപാതകം, സംഘര്‍ഷം എന്നിവ എല്‍ഡിഎഫ് സര്‍ക്കാറിെന്റ കാലത്തുണ്ടാകില്ലെന്ന വിശ്വാസത്തിലാണ് ജനം വോട്ട് ചെയ്തത്. എന്നാല്‍ ചില സംഭവങ്ങളില്‍ പ്രതികള്‍ക്കെതിരെ കേസെടുക്കാതെയും നടപടി ഉണ്ടാവാതെയും ചില ഉദ്യോഗസ്ഥര്‍ ഒത്തുകളിെച്ചന്ന പരാതികളുണ്ട്. ചില സംഭവങ്ങളില്‍ പരാതി നല്‍കിയിട്ടും വേണ്ട സമയത്ത് നടപടിയെടുത്തില്ല. ഇത് ആവര്‍ത്തിക്കുന്നത് മുന്നണിക്കും സര്‍ക്കാറിനും തിരിച്ചടിയാവും. വിജിലന്‍സിനെതിരായ കോടതി വിമര്‍ശങ്ങളെ ഗൗരവമായി കാണണം. വിജിലന്‍സ് കമീഷന്‍ രൂപവത്കരിക്കുമെന്ന പ്രകടനപത്രികയിലെ പ്രഖ്യാപനം വേഗത്തിലാക്കണമെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com