പാപ്പാത്തിച്ചോലയിലെ കയ്യേറ്റം ഒഴിപ്പിച്ചതിനെതിരെ സിപിഎം; ഒഴിപ്പിച്ചത് പട്ടിക ജാതിക്കാരുടെ വീടുകളും ക്ഷേത്രവും 

സിപിഎം ശാന്തമ്പാറ മൂന്നാര്‍ ഏരിയ സെക്രട്ടറിമാരാണ് പാപ്പാത്തിച്ചോലയില്‍ കൈയ്യേറ്റമൊഴിപ്പിച്ച റവന്യൂ ഉദ്യോഗസഥര്‍ക്കെതിരേ ആരോപണവുമായ് രംഗത്തുവന്നത്
പാപ്പാത്തിച്ചോലയിലെ കയ്യേറ്റം ഒഴിപ്പിച്ചതിനെതിരെ സിപിഎം; ഒഴിപ്പിച്ചത് പട്ടിക ജാതിക്കാരുടെ വീടുകളും ക്ഷേത്രവും 

മൂന്നാര്‍: പാപ്പാത്തിച്ചോലയിലെ ഭൂമി കയ്യേറി സ്പിരിറ്റ് ഇന്‍ ജീസസ് അനധികൃതമായി സ്ഥാപിച്ച കുരിശ് നീക്കം ചെയ്യുകയും സമീപത്തെ ഷെഡ്ഡ് പൊളിക്കുകയും ചെയ്ത റവന്യു വകുപ്പിന്റെ നടപടികള്‍ക്കെതിരെ  സിപിഎം പ്രാദേശിക നേതൃത്വം. റവന്യു വകുപ്പ് ഒഴിപ്പിച്ചത് പട്ടികജാതിക്കാരുടെ വീടുകളും ഒരു ക്ഷേത്രവുമാണ് എന്നാണ് സിപിഎം ആരോപണം. രണ്ടു പട്ടികജാതി കുടുംബങ്ങളുമായ് സിപിഎം ശാന്തമ്പാറ മൂന്നാര്‍ ഏരിയ സെക്രട്ടറിമാരാണ് പാപ്പാത്തിച്ചോലയില്‍ കൈയ്യേറ്റമൊഴിപ്പിച്ച റവന്യൂ ഉദ്യോഗസഥര്‍ക്കെതിരേ ആരോപണവുമായ് രംഗത്തുവന്നത്. കുരിശ് നീക്കം ചെയ്തതിനു പരിസരത്തെ പ്രാര്‍ത്ഥനാ ഹാള്‍ എന്ന് പറഞ്ഞു പൊളിച്ചുനീക്കിയത് ഓയിക്കാടന്‍ എന്നയാളുടെ വീടായിരുന്നെന്നും മറ്റൊന്ന് പരേതനായ മരിയ പൊന്നയ്യയുടേതാണെന്നും ഇവര്‍ ആരോപിച്ചു.

കാരണവന്മാരായ് ആരാധിച്ചു വന്നിരുന്ന ക്ഷേത്രവും നാല്‍പതു വര്‍ഷത്തിലേറെയായ് താമസിച്ചിരുന്ന പഞ്ചായത്ത് നമ്പരുളളതും കരമടച്ചിരുന്നതുമായ വീടുകളും രേഖകള്‍ പരിശോധിക്കാതെ ഭീഷണിപ്പെടുത്തി ഒഴിപ്പിച്ചതായാണ് ആരോപണം. അന്യായമായ ഒഴിപ്പിക്കലിനെതിരേ ജില്ലാ കളക്ടര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരിക്കുന്നതായും സിപിഎം നേതാക്കളും ഈ കുടുംബങ്ങളും പറഞ്ഞു.
കഴിഞ്ഞ മാസം 20നാണ് പാപ്പകത്തിച്ചോലയില്‍ സ്പിരിറ്റ് ഇന്‍ ജീസസ് ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് റവന്യു വകുപ്പ് നീക്കം ചെയ്തത്. പ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com