വിഎസിന്റെ ശമ്പളക്കാര്യത്തില്‍ തീരുമാനം; മന്ത്രിമാര്‍ക്ക് തുല്യമായ ശമ്പളം നല്‍കാനുള്ള ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടു

ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന് ശമ്പളം അനുവദിക്കുന്ന ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടു -  ഇതോടെ ക്യാബിനറ്റ് പദവിക്ക് തത്തുല്ല്യമായ ശമ്പളം വിഎസിനും ലഭിക്കും
വിഎസിന്റെ ശമ്പളക്കാര്യത്തില്‍ തീരുമാനം; മന്ത്രിമാര്‍ക്ക് തുല്യമായ ശമ്പളം നല്‍കാനുള്ള ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടു

തിരുവനന്തപുരം: ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന് ശമ്പളം അനുവദിക്കുന്ന ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടു. ഇതോടെ 
ക്യാബിനറ്റ് പദവിക്ക് തത്തുല്ല്യമായ ശമ്പളം വിഎസിനും ലഭിക്കും. 

ചുമതലയേറ്റ് പത്തുമാസം കഴിഞ്ഞിട്ടും വിഎസിനും മറ്റ് അംഗങ്ങള്‍ക്കും ശമ്പളം ലഭിച്ചിരുന്നില്ല. ഇക്കാര്യം ഇന്ന് പ്രതിപക്ഷാംഗമായ റെജി ജോണ്‍ നിയമസഭയില്‍ ഉന്നയിച്ചിരുന്നു. ഭരണപരിഷ്‌കരണ ചെയര്‍മാന്റെ ആനുകൂല്യങ്ങള്‍ എത്രയെന്ന് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി പറഞ്ഞത്.

കഴിഞ്ഞ ഓഗസ്ത് 18നാണ് വിഎസ് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായി വിഎസ് അധികാരമേറ്റത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com