കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചൂരക്കാട് ബിജു വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഉടമയായ രാമന്തളി സ്വദേശി ബിനോയിയെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
എന്നാല്‍ ഇയാള്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ശനിയാഴ്ച രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമെ ഇയാള്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.
ആര്‍എസ്്എസ് കാര്യവാഹക് ആയ ബിജു വെള്ളിയാഴ്ച വൈകിട്ടാണ് വെട്ടേറ്റ് കൊല്ലപ്പെട്ടത്. ബോംബെറിഞ്ഞതിന് ശേഷമായിരുന്നു ആക്രമി സംഘം ബിജുവിനെ വെട്ടിയത്. സംഭവ സമയം ബിജുവിനൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന സുഹൃത്തിന്റെ മൊഴി അനുസരിച്ച് ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ