ഡ്രൈവിങ് ടെസ്റ്റിന് ഏര്‍പ്പെടുത്തിയ കടുത്ത പരീക്ഷണങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് ഒഴിവാക്കി 

സിഐടിയു നേതൃത്വം നല്‍കുന്ന ഡ്രൈവിങ് സ്‌കൂള്‍ അസോസിയേഷന്‍ പുതിയ രീതികള്‍ വന്നപ്പോള്‍ മുതല്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തു വന്നിരുന്നു
ഡ്രൈവിങ് ടെസ്റ്റിന് ഏര്‍പ്പെടുത്തിയ കടുത്ത പരീക്ഷണങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് ഒഴിവാക്കി 

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റിന് ഏര്‍പ്പെടുത്തിയ കടുത്ത പരീക്ഷണരീതികള്‍ മോട്ടോര്‍ വാഹന വകുപ്പ് ഒഴിവാക്കി.മന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഗ്രേഡിയന്റ് ടെസ്റ്റ് (കയറ്റത്തില്‍ നിര്‍ത്തിയ വാഹനം പിന്നോട്ടിറങ്ങാതെ മുന്നോട്ടെടുക്കുക), ആങ്കുലര്‍ റിവേഴ്‌സ് (പിന്നോട്ടെടുത്ത് പാര്‍ക്ക് ചെയ്യുക) എന്നിവ് ഒഴിവാക്കാന്‍ തീരുമാനിച്ചത്.

സിഐടിയു നേതൃത്വം നല്‍കുന്ന ഡ്രൈവിങ് സ്‌കൂള്‍ അസോസിയേഷന്‍ പുതിയ രീതികള്‍ വന്നപ്പോള്‍ മുതല്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തു വന്നിരുന്നു. ഈ എതിര്‍പ്പാണ് ഇപ്പോള്‍ മാറ്റങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.അതിന് മുമ്പ് ചില ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ ടെസ്റ്റ് രീതി മാറ്റണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും നടന്നിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com